കൊച്ചി: നടിയുടെ പീഡനപരാതിയുമായി ബന്ധപ്പെട്ട് നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെ അറസ്റ്റ് ചെയ്യാൻ നീക്കം.. വിദേശത്തേക്ക് നടൻ കടക്കാനുള്ള സാദ്ധ്യത കണക്കിലെടുത്ത് വിമാനത്താവളങ്ങളില്‍ പൊലീസ് ലുക്ക്‌ഔട്ട് സർക്കുലർ നല്‍കി.sidhique news update
അതേസമയം അറസ്റ്റിനു തടസ്സങ്ങള്‍ ഒന്നുമില്ല എന്നാണ് പോലീസ് പറയുന്നത്. ഇതോടെ വിദേശത്തേക്ക് കടക്കാതിരിക്കാനാണ് പോലീസിന്റെ പുതിയ നീക്കം.
മുൻകൂർ ജാമ്യ അപേക്ഷയില്‍ കോടതി നേരത്തെ വാദം കേട്ടിരുന്നു എങ്കിലും വിധി പറയുന്നത് മാറ്റിവയ്ക്കുകയായിരുന്നു. നടൻ സിദ്ദീഖ് പരാതിക്കാരെ ഉന്നയിച്ച ആരോപണങ്ങളെല്ലാം സാധൂകരിക്കുന്ന തെളിവുകള്‍ അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
അച്ഛനമ്മമാർക്കും കൂട്ടുകാരിക്കുമാെപ്പം സിനിമാ പ്രിവ്യൂ കഴിഞ്ഞ് സിദ്ദിഖിനെ കാണാൻ ഹോട്ടലില്‍ എത്തിയതെന്ന നടിയുടെ മൊഴി ശരിയാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു.
101 ഡി നമ്പര്‍ മുറിയില്‍ വെച്ചാണ് പീഡനമെന്നായിരുന്നു യുവതിയുടെ മൊഴി. ഗ്ലാസ് ജനലിലിലെ കര്‍ട്ടന് മാറ്റി പുറത്തേക്ക് നോക്കിയാല്‍ സ്വിമ്മിംഗ് പൂള്‍ കാണാമെന്ന് യുവതി പറഞ്ഞിരുന്നു.
യുവതിക്കൊപ്പം നടത്തിയ തെളിവെടുപ്പില്‍ അന്വേഷണ സംഘത്തിന് ഇക്കാര്യം സ്ഥരീകരിക്കാനായി. അച്ഛനും അമ്മയും ഒരു കൂട്ടുകാരിയും ചേര്‍ന്നാണ് തന്നെ ഹോട്ടലില് എത്തിച്ചതെന്ന മൊഴി മൂവരും ശരിവെച്ചു. ജനുവരി 27ന് രാത്രി 12 മണിക്ക് മുറിയെടുത്ത സിദ്ദീഖ് പിറ്റേന്ന് വൈകിട്ട് 5 മണിവരെ ഹോട്ടലില്‍ ഉണ്ടായിരുന്നുവെന്ന് തെളിഞ്ഞു.
ചോറും മീന് കറിയും തൈരുമാണ് സിദ്ദീഖ് കഴിച്ചതെന്ന യുവതിയുടെ മൊഴി ശരിവെയ്ക്കുന്ന ഹോട്ടല്‍ ബിലും അന്വേഷണ സംഘം കണ്ടെത്തി. പീഡനം നടന്ന് ഒരുവര്‍ഷത്തിന് ശേഷം കാട്ടാക്കടയിലുള്ള ഒരു സുഹൃത്തിനോട് യുവതി ഇക്കാര്യം പറഞ്ഞിരുന്നു. പൊലീസിന്‍റെ ചോദ്യം ചെയ്യലില് സുഹൃത്ത് ഇക്കാര്യം ശരിവെച്ചു.
സംഭവത്തിന് ശേഷം മാനസിക നില തകരാറിലായ പരാതിക്കാരി ആശുപത്രിയില്‍ ചികിത്സ തേടിയതിന്റെ വിശദാംശങ്ങളും പീഡനം നടന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു. ഇത്തരം സാഹചര്യത്തെളിവുകളാണ് സിദ്ദിഖിന് കുരുക്ക് മുറുക്കിയത്.