Sunday, April 27, 2025
spot_imgspot_img
HomeCinemaMovie Newsജീവിതം ബൂമറാം​ഗ് ആണ്, കൊടുത്തതേ തിരിച്ചുകിട്ടൂ':…പ്രതികരണവുമായി നടി

ജീവിതം ബൂമറാം​ഗ് ആണ്, കൊടുത്തതേ തിരിച്ചുകിട്ടൂ’:…പ്രതികരണവുമായി നടി

നടൻ സിദ്ദിക്കിനെതിരെയുള്ള ലൈംഗികാതിക്രമണ കേസിൽ ലുകൗട്ട്നോട്ടീസ് പുറപ്പെടുവിച്ചു പിന്നാലെ സോഷ്യൽ മീഡിയയിൽ പ്രതികരണവുമായി മുന്നോട്ടു എത്തിയിരിക്കുകയാണ് അതിജീവിത.

പോസ്റ്റിങ്ങനെ ;
‘ജീവിതം ബൂമറാം​ഗ് ആണെന്നും നിങ്ങൾ കൊടുത്തതാണ് നിങ്ങൾക്ക് തിരിച്ചുകിട്ടുക തന്നെ ചെയ്യും ‘

തുടർന്ന് നിരവധി പേർ ഇതിനു പ്രതികരണവുമായി രംഗത്തെത്തി.സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്ത് തിരുവനന്തപുരത്തെ മാസ്‌കോട്ട്‌ ഹോട്ടലിലെത്തിച്ച് തന്നെ പീഡിപ്പിച്ചുവെന്നാണ് നടി സിദ്ദിഖിനെതിരെ ചുമത്തിയ പരാതി. 376-ാം വകുപ്പ് ചുമത്തി മ്യൂസിയം പോലീസാണ് കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി . നടിയുടെ രഹസ്യ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.

പരാതി ഉന്നയിക്കാൻ കാലതാമസമുണ്ടായി എന്നതാണ് കേസ് കോടതിയിലെത്തിയപ്പോൾ സിദ്ദിഖ് ഉന്നയിച്ച പ്രധാന വാദം. എന്നാൽ പരാതിയിൽ കാലതാമസം ഉണ്ടായി എന്ന കാരണം കൊണ്ട് കേസിന്റെ ​​ഗൗരവം ഇല്ലാതാകുന്നില്ലെന്ന് കോടതി വ്യക്തമാക്കി . കൂടാതെ നടിക്കെതിരെ വ്യക്തിഹത്യ പാടില്ലെന്നും കോടതി ഉത്തരവിട്ടു .

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments