അടിമാലി/പാലാ: അനീതിക്കെതിരെ ഗാന്ധിയൻ മാർഗ്ഗത്തിൽ പോരാടുന്ന അടിമാലിയിലെ സീനിയർ സിറ്റിസൺ മന്നാംകണ്ടം പൊന്നെടുത്തുപാറ മറിയക്കുട്ടി ചാക്കോയ്ക്കു മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ശ്രേഷ്ഠകർമ്മ പുരസ്ക്കാരം ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് സമ്മാനിച്ചു. മാതൃകാപരമായ സമരമാർഗ്ഗത്തിലൂടെ അധികാരികൾക്കു മുന്നിലെത്തിക്കാൻ മറിയക്കുട്ടി ചാക്കോയ്ക്കു സാധിച്ചെന്ന് അദ്ദേഹം പറഞ്ഞു. അക്രമ സമരങ്ങളുടെ കാലഘട്ടത്തിൽ ഗാന്ധിയൻ സമരപാതയുടെ പ്രസക്തി ബോധ്യപ്പെടുത്തുന്ന മാതൃകാപരമായ പോരാട്ടമാണ് നയിക്കുന്നതെന്നും എബി ജെ ജോസ് ചൂണ്ടിക്കാട്ടി.
Shrestha Karma award has been presented to Mariyakutty Chacko
ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ അധ്യക്ഷത വഹിച്ചു. ചലച്ചിത്രതാരം ബിന്ദു എൽസ തോമസ്, ബിനു പെരുമന, അനിൽ മാത്യു എന്നിവർ പങ്കെടുത്തു. ശില്പവും പൊന്നാടയും അടങ്ങുന്നതാണ് ശ്രേഷ്ഠകർമ്മ അവാർഡ്. ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതിരുന്ന അന്നമ്മ ഔസേപ്പിനുള്ള പുരസ്കാരം മറിയക്കുട്ടി ചാക്കോ ഏറ്റുവാങ്ങി.
ഫോട്ടോ അടിക്കുറിപ്പ്
അനീതിക്കെതിരെ ഗാന്ധിയൻ മാർഗ്ഗത്തിൽ പോരാടുന്ന അടിമാലിയിലെ സീനിയർ സിറ്റിസൺ മന്നാംകണ്ടം പൊന്നെടുത്തുപാറ മറിയക്കുട്ടി ചാക്കോയ്ക്കു മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ശ്രേഷ്ഠകർമ്മ പുരസ്ക്കാരം ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് സമ്മാനിക്കുന്നു. സാംജി പഴേപറമ്പിൽ, ചലച്ചിത്രതാരം ബിന്ദു എൽസ തോമസ് എന്നിവർ സമീപം.