ഷിയാസ് കരീമിനെ അറിയാത്തവർ ആയി ആരും തന്നെ ഉണ്ടാവില്ല. ബിഗ് ബോസ് മലയാളം സീസൺ ഒന്നിലെ മത്സരാർത്ഥിയും മോഡലും അഭിനേതാവും കൂടിയാണ് ഷിയാസ്. ഇപ്പോഴിതാ ഷിയാസ് കരീം വിവാഹിതനാകുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ സേവ് ദി ഡേറ്റ് ചിത്രങ്ങൾ ഷിയാസ് പങ്കിട്ടിട്ടുണ്ട്. ഭാര്യയാകാന്‍ പോകുന്ന കുട്ടിയെ പ്രണയാതുരമായ രീതിയില്‍ ചേര്‍ത്ത് പിടിച്ചുള്ള റൊമാന്റിക് ചിത്രമാണ് ഷിയാസ് പങ്കുവെച്ചത്.
വിവാഹം നവംബര്‍ 25 ന് നടക്കും എന്ന് മാത്രമാണ് ചിത്രത്തിലുള്ളത്. എന്നാല്‍ പെണ്‍കുട്ടിയുടെ പേരോ മറ്റ് വിവരങ്ങളോ താരം സൂചിപ്പിച്ചിട്ടില്ല.
അതേ സമയം കഴിഞ്ഞ വര്ഷം ഷിയാസ് വിവാഹിതനാവാന്‍ ഒരുങ്ങിയിരുന്നു. ദുബായില്‍ വച്ച് പെണ്‍കുട്ടിയുമായിട്ടുള്ള വിവാഹനിശ്ചയവും നടത്തി. എന്നാല്‍ വളരെ പെട്ടെന്ന് ഈ ബന്ധം നടക്കാതെ പോവുകയായിരുന്നു. ഷിയാസിനെതിരെ ഒരു പീഡനക്കേസ് ഫയൽ ചെയ്തതോടയാണ് വിവാഹം മാറി പോയത്.