കഴിഞ്ഞ കുറച്ച ദിവസങ്ങളായി ഒരു പെൺകുട്ടിയെ ചേർത്തുപിടിച്ച് നിൽക്കുന്ന നടൻ ഷൈൻ ടോം ചാക്കോയുടെ ചിത്രം സമൂഹമാധ്യമങ്ങളിലെങ്ങും വൈറലായിരുന്നു. അടിക്കുറിപ്പുകളൊന്നുമില്ലാതെ സ്വന്തം ഫെയ്സ്ബുക്ക് പേജിലാണ് താരം ചിത്രം പങ്കുവച്ചത്. ഇതോടെ ഷൈൻ പ്രണയത്തിലാണെന്നും ഉടൻ വിവാഹം ഉണ്ടായേക്കുമെന്നുമൊക്കെ വാർത്തകൾ സജീവമായി.

ഇപ്പോഴിതാ, പുതിയ ചിത്രം ‘ഡാന്‍സ് പാര്‍ട്ടി’യുടെ ഓഡിയോ ലോഞ്ചില്‍ ആ പെൺകുട്ടിയ്ക്ക് ഒപ്പം എത്തി പ്രണയം ലോകത്തെ അറിയിച്ചിരിക്കുകയാണ് ഷൈൻ. ഉടന്‍ വിവാഹിതരാവുന്ന ആളുകളെന്ന് വിളിച്ചാണ് ഷൈനിനെയും കൂട്ടുകാരിയെയും ചിത്രത്തിന്റെ സംവിധായകനായ സോഹന്‍ സീനുലാല്‍ വേദിയിലേക്ക് സ്വാഗതം ചെയ്തത്. തനു എന്ന തനൂജയാണ് ഷൈനിന്റെ പ്രണയം കവർന്നിരിക്കുന്നത്.

ഷൈനും തനൂജയും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. യെല്ലോ കളർ തീമിലുള്ള വസ്ത്രങ്ങൾ അണിഞ്ഞാണ് ഇരുവരും എത്തിയത്.