കഴിഞ്ഞ കുറച്ച ദിവസങ്ങളായി ഒരു പെൺകുട്ടിയെ ചേർത്തുപിടിച്ച് നിൽക്കുന്ന നടൻ ഷൈൻ ടോം ചാക്കോയുടെ ചിത്രം സമൂഹമാധ്യമങ്ങളിലെങ്ങും വൈറലായിരുന്നു. അടിക്കുറിപ്പുകളൊന്നുമില്ലാതെ സ്വന്തം ഫെയ്സ്ബുക്ക് പേജിലാണ് താരം ചിത്രം പങ്കുവച്ചത്. shine tom chaco about love
ഇതോടെ ഷൈൻ പ്രണയത്തിലാണെന്നും ഉടൻ വിവാഹം ഉണ്ടായേക്കുമെന്നുമൊക്കെ വാർത്തകൾ സജീവമായി. അതോടെ ആരാണ് ആ കാമുകി, ഷൈൻ ടോം ചാക്കോയുടെ തനു എന്ന് തിരച്ചിലിലായി സോഷ്യൽ മീഡിയ.
ഇപ്പോഴിതാ റിയൽ ലൈഫിൽ റൊമാൻസ് ബുദ്ധിമുട്ടില്ല, സിനിമയിൽ കുറച്ചുബുദ്ധിമുട്ടാണെന്ന് പറയുകയാണ് നടൻ ഷൈൻ ടോം ചാക്കോ.

മഹാറാണി വിശേഷങ്ങൾ പങ്കിട്ടുകൊണ്ട് നൽകിയ ഒരു അഭിമുഖത്തിലാണ് ഷൈൻ ടോം ചാക്കോ വിശേഷങ്ങൾ പങ്കിടുന്നത്. മാത്രമല്ല, തന്റെ പ്രണയകഥയെക്കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിന് അവിടെയും ഇവിടെയും തൊടാതെയുള്ള മറുപടിയും ഷൈൻ നൽകുന്നു. ആര് ആരെ പ്രൊപ്പോസ് ചെയ്തു എന്ന് പറയാൻ ആകില്ലെന്നും കൂടെ അങ്ങ് കൂട്ടുക ആയിരുന്നുവെന്നും താരം പറഞ്ഞു.
പത്തിരുപത്തിയഞ്ചുവര്ഷത്തെ ബന്ധമാണ്, എന്തേ, എന്തെങ്കിലും കുഴപ്പം ഉണ്ടോ? എന്ന് ഷൈൻ ചോദിക്കുമ്പോൾ പറയൂ പ്ലീസ് എന്ന് അവതാരക പറയുന്നു. ഇപ്പോൾ കുറച്ചായിട്ടേ ഉള്ളൂ തുടങ്ങിയിട്ട്. ഷൈൻ പറഞ്ഞു തുടങ്ങുന്നു.

ഒരു വലിയ കഥയാണ്, ലവ് സ്റ്റോറി എന്താ പറയേണ്ടത്. അത് എത്ര കാലം പോകുന്നു, എവിടെ എത്തുന്നു എങ്ങനെ എത്തുന്നു എന്ന് അനുസരിച്ചല്ലേ പറയേണ്ടത്. എവിടെ വച്ച് കണ്ടു എന്ന് ചോദിച്ചാൽ ഭൂമിയിൽ വച്ചാണ് കണ്ടത്, ഈ മണ്ണിൽ വച്ചിട്ട്- ഇൻസ്റ്റാഗ്രാം വഴിയാണ് കണ്ടത്. അങ്ങോട്ടും ഇങ്ങോട്ടും ഫോളോ ചെയ്തു, മെസേജ് അയച്ചു- സ്ഥിരം ശൈലിയിൽ ഷൈനിന്റെ മറുപടി പിന്നെയും എത്തി.
പരസ്പരം പ്രൊപ്പോസ് ഒന്നും ചെയ്തില്ല, കൂടെ അങ്ങ് കൂട്ടി. ആരാണ് ആദ്യം തീരുമാനിച്ചത് എന്ന് പറയാൻ ആകുമോ. ഒരാൾ തീരുമാനിച്ചാൽ മറ്റേയാൾ കൂടെ കൂടുമോ? രണ്ടുപേരും കൂടി തീരുമാനിച്ചാൽ അല്ലേ കൂടെ കൂടുന്നത്. അങ്ങനെ അല്ലെ രണ്ടാളും പാർട്ണര്ഷിപ്പിൽ പോകുന്നത്- അല്ലാതെ എന്താണ് ഇപ്പോൾ പറയേണ്ടത്.