Tuesday, July 8, 2025
spot_imgspot_img
HomeCinemaCelebrity Newsഎന്റെ ഈ പെരുമാറ്റത്തിന് കാരണം ആ രോഗം; എനിക്ക് ഇത് ഗുണമാണ്; വെളിപ്പെടുത്തലുമായി ഷൈൻ ടോം...

എന്റെ ഈ പെരുമാറ്റത്തിന് കാരണം ആ രോഗം; എനിക്ക് ഇത് ഗുണമാണ്; വെളിപ്പെടുത്തലുമായി ഷൈൻ ടോം ചാക്കോ

ചുരുങ്ങിയ കാലം കൊണ്ട് തന്റേതായ അഭിനയത്തിലെ വ്യത്യസ്ഥതയാൽ മലയാള സിനിമയിൽ ഒരു സ്പേസ് ഉണ്ടാക്കിയെടുത്ത നടനാണ് ഷൈൻ ടോം ചാക്കോ. അസിസ്റ്റന്റ് ഡയറക്ടറായാണ് ഷൈൻ വെള്ളിത്തിരയിലേക്ക് കടന്നു വന്നത്. shine tom chacko reveal he is a adhd disorder

അടുത്ത കാലത്തായി മലയാള സിനിമയിൽ ഏറ്റവും തിരക്കേറിയ നടൻമാരിൽ ഒരാളാണ് ഷൈൻ ടോം ചാക്കോ. പലപ്പോഴും ഷെെൻ ടോം ചാക്കോ സോഷ്യൽ മീഡിയയിൽ വിമർശിക്കപ്പെടാറുണ്ട്. പ്രൊമോഷനെത്തുന്ന ഷൈനിന്റെ സംസാരവും പ്രവൃത്തിയും അതിര് കടക്കുന്നുണ്ടെന്നും അലോസരകരമാണെന്നും ചില അഭിപ്രാങ്ങൾ വരാറുണ്ട്.

പരിധി വിട്ട സംസാര രീതി, ദേഷ്യപ്പെടൽ, അഭിമുഖം തടസപ്പെടുത്തുന്ന രീതിയിൽ ഇടപെ‌ടൽ തുടങ്ങിയവ ഷൈനിന്റെ അഭിമുഖങ്ങളിൽ പതിവാണ്. ഇപ്പോഴിതാ തന്റെ ഇത്തരം സ്വഭാവങ്ങൾക്കെല്ലാം പിന്നിൽ അറ്റെൻഷെൻ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്റ്റിവിറ്റി സിൻഡ്രോം(എഡിഎച്ച്ഡി) എന്ന രോഗമാണെന്ന് ഷൈൻ പറയുന്നു. പുതിയ സിനിമയുടെ ഭാ​ഗമായി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഷൈൻ ഇതേക്കുറിച്ച് സംസാരിച്ചത്.

പണ്ടേ രോ​ഗനിർണയം നടത്തിയതാണെന്നും എഡിഎച്ച്ഡി തനിക്ക് ​ഗുണമായിട്ടാണ് തോന്നിയിട്ടുള്ളതെന്നും ഷൈൻ പറഞ്ഞു. ഈ രോഗികള്‍ക്ക് ആളുകളുടെ ശ്രദ്ധപിടിച്ചു പറ്റണം. ഈ ശ്രദ്ധ പിടിച്ചു പറ്റണം എന്നതിൽ നിന്നാണ് ഒരു ആക്ടർ ഉണ്ടാകുന്നത്. അല്ലങ്കിൽ ഒരു മുറിയിൽ അടച്ചിട്ട് ഇരുന്നാൽ മതിയല്ലോ എന്നും താരം പറയുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments