Friday, April 25, 2025
spot_imgspot_img
HomeCinemaഷൈൻ ടോം ചാക്കോ പ്രണയത്തിൽ..? കപ്പിള്‍ ഫോട്ടോ പങ്കുവെച്ച് താരം, വിശ്വസിക്കാനാകാതെ ആരാധകര്‍

ഷൈൻ ടോം ചാക്കോ പ്രണയത്തിൽ..? കപ്പിള്‍ ഫോട്ടോ പങ്കുവെച്ച് താരം, വിശ്വസിക്കാനാകാതെ ആരാധകര്‍

മലയാള സിനിമയിലെ യുവ താരങ്ങളിൽ ശ്രദ്ധേയനാണ് ഷൈൻ ടോം ചാക്കോ. സോഷ്യല്‍ മീഡിയയിലെല്ലാം ഷൈനിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഷൈന്‍ പങ്കിട്ട ഏറ്റവും പുതിയ ഫോട്ടോയാണ് ആരാധകര്‍ക്കിടയില്‍ ചർച്ചയായിരിക്കുന്നത്.

കപ്പിൾ ഫോട്ടോയെന്ന് തെറ്റദ്ധരിപ്പിക്കുന്ന തരത്തിലുള്ള ചിത്രമാണ് താരം പങ്കുവെച്ചിട്ടുള്ളത്. പെൺകുട്ടി വെളുത്ത നിറത്തിലുള്ള ടീഷർട്ട് ധരിച്ച് മുടി അഴിച്ചിട്ട് സൺ ഗ്ലാസും ധരിച്ച് ഷൈനിനോട് ചേർന്നാണ് നിൽക്കുന്നത്.

കറുത്ത ടീഷർട്ടും സൺഗ്ലാസുമാണ് ഷൈനിന്റെ വേഷം. ഒരു തരത്തിലുള്ള തലക്കെട്ടും നൽകാതെയാണ് ഷൈൻ ചിത്രം പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ ഫോട്ടോ അതിവേഗത്തിൽ വൈറലായിരിക്കുകയാണ്

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments