Saturday, January 25, 2025
spot_imgspot_img
HomeCinemaCelebrity Newsസര്‍ജറിയ്ക്ക് ശേഷം മാനസികമായും ശാരീരികമായും ഞാൻ തകര്‍ന്നു; ഒറ്റയടിയ്ക്ക് 12 കിലോയോളം ശരീര ഭാരം കൂടി;...

സര്‍ജറിയ്ക്ക് ശേഷം മാനസികമായും ശാരീരികമായും ഞാൻ തകര്‍ന്നു; ഒറ്റയടിയ്ക്ക് 12 കിലോയോളം ശരീര ഭാരം കൂടി; പ്രസവ സമയത്ത് പോലും ഇങ്ങനെ ഉണ്ടായിട്ടില്ല; ഇത്രയും കാലം എവിടെയായിരുന്നു എന്ന് വ്യക്തമാക്കി ശില്‍പ ബാല

സിനിമ നടിയായും അവതാരകയായും പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയാണ് ശില്‍പ ബാല. യൂട്യൂബ് വ്‌ളോഗുകളിലൂടെ തന്റെ വിശേഷങ്ങള്‍ എല്ലാം തന്നെ താരം പങ്കുവെയ്ക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ചു കാലങ്ങളായി എല്ലാത്തില്‍ നിന്നും വലിയ ബ്രേക്ക് എടുത്ത് മാറി നില്‍ക്കുകയായിരുന്നു നടി. ഇപ്പോഴിതാ ജീവിതത്തിലെ പുതിയ വിശേഷങ്ങളും, എവിടെയായിരുന്നു ഇത്രയും കാലം എന്ന ചോദ്യത്തിനുള്ള ഉത്തരവും എല്ലാം ഉള്‍പ്പെടുത്തിയാണ് ശില്‍പ ബാലയുടെ പുതിയ വീഡിയോ.

ഹൈഡ്രാഡെനിറ്റിസ് സുപ്പുറേറ്റിവ എന്ന ത്വക് രോഗം തനിക്ക് ഉള്ളതായി രണ്ട് വര്‍ഷം മുന്‍പ് ഒരു വീഡിയോയില്‍ ശില്‍പ ബാല പറഞ്ഞിരുന്നു. അതുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുകയായിരുന്നു നടി. ചികിത്സ വിജയകരമായിരുന്നു. പക്ഷേ അതിന് ശേഷം നേരിട്ട മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകള്‍ക്കിടയില്‍ വീഡിയോ ചെയ്യാന്‍ പറ്റിയില്ല. കംപ്ലീറ്റ് ആയി ഓകെ ആയതിന് ശേഷം ചിരിച്ച മുഖത്തോടെയായിരിക്കണം ഒരു തിരിച്ചുവരവ് എന്ന് കരുതിയിരുന്നു.

ഈ പ്രശ്‌നങ്ങള്‍ക്കിടയില്‍ 12 കിലോയോളം തന്റെ ശരീര ഭാരം കൂടി. ഇമോഷണലി ഡൗണ്‍ ആയപ്പോള്‍ ഭക്ഷണം കഴിക്കുന്നത് മാത്രമാകുമല്ലോ നമുക്കൊരു ആശ്വാസം. അങ്ങനെ വണ്ണം വച്ചു. എന്റെ പ്രസവ സമയത്ത് പോലും എനിക്ക് ഇത്രയും ഭാരം കൂടിയിരുന്നില്ല. സ്ട്രസ്സ് ഈറ്റിംഗ് ആയിരുന്നു. അതിനെ എല്ലാം മറികടക്കുകയാണ് ഇപ്പോഴെന്ന് ശില്‍പ ബാല പറയുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments