ബാലയും മുൻ ഭാര്യ അമൃത സുരേഷുമായുള്ള തർക്കങ്ങൾ സാമൂഹികമാധ്യമങ്ങളിൽ ചർച്ചയായിട്ട് കുറച്ചു ദിവസങ്ങൾ ആയി.ഇവരുടെ മകൾ പങ്കുവച്ച വീഡിയോ ആണ് ചർച്ചകൾക്ക് തുടക്കം കുറിച്ചത് . ബാലയ്ക്കെതിരെ ആരോപണങ്ങളുമായ് പലരുടെയും വീഡിയോ വീഡിയോ പുറത്തുവന്നിരുന്നു .തുടർന്ന് പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ ബാല.
വാക്കുകൾ :
ഇനി ഒരുകാര്യത്തിലും ഞാൻ സംസാരിക്കില്ലന്ന് വാക്ക് പറഞ്ഞിരുന്നു. ആ വാക്ക് ഞാൻ പാലിക്കുന്നുണ്ട്. ഇനിയും പാലിക്കും. മകൾ പറഞ്ഞ വാക്കുകളെ ഞാൻ ബഹുമാനിക്കുന്നു- 100%. എന്തുപറഞ്ഞാലും എന്റെ ചോരതന്നെയാണ്. അതിനെക്കുറിച്ച് തർക്കിക്കാനോ നാലുപേർ സംസാരിക്കാനോ നിൽക്കരുത്. എൻ്റെ ചോര, എന്റെ മകൾ. ഞാൻ മാറി നിൽക്കും എന്ന് പറഞ്ഞ സമയത്ത് എല്ലാരും വന്ന് അഭിപ്രായം പറയുന്നത് ബഹുമാനിക്കണം.
പത്ത് വർഷം ഞാൻ ഫൈറ്റ് ചെയ്തു. ഞാൻ ആത്മാർഥമായി സ്നേഹിക്കുന്ന ഒരു കാര്യത്തിന് വേണ്ടി എന്നെക്കൊണ്ട് പറ്റുന്ന എല്ലാ മാർഗവും നോക്കിയതാണ്. കാരണം, ഞാൻ യഥാർഥമായി സ്നേഹിക്കുന്നു.മൂന്നുദിവസമായി ആരാണ് കാമ്പയ്നിങ് നടത്തുന്നത്.
ഇതിനെക്കുറിച്ച് ആര് ചോദിച്ചാലും ഞാൻ നാവ് തുറന്ന് ഒന്നും സംസാ രിക്കില്ല. എന്നാൽ അറിയാത്ത കുറേപ്പേർവന്ന് വിഷയം എടുത്ത് വീഡിയോ ഇട്ട് സംസാരിക്കുന്നത് അവരുടെ പബ്ലിസിറ്റിക്കുവേണ്ടിയാണ്. അവർ എല്ലാവരും അവരുടെ കുടുംബത്തെ നോക്കട്ടെ.ഞാന്‍ കളി നിര്‍ത്തി ഇറങ്ങിപ്പോയി. പോയശേഷം അത് ചെയ്യും ഇത് ചെയ്യും എന്ന് പറഞ്ഞിട്ട് എന്താണ്.
ഞാന്‍ പോയി.ഡോണ്ട് വെറി, എല്ലാം നന്മയ്ക്ക്, ഞാന്‍ മടങ്ങുവാണ്, എല്ലാം നന്മയ്ക്ക്. പ്ലീസ് റസ്‌പെക്ട് മൈ ഡോട്ടേഴ്‌സ് വേഡ്‌സ്. ഞാനേ നിര്‍ത്തി. കുറച്ച് ചെറിയ ആളുകളൊക്ക കേറിവന്ന് കുറേ വീഡിയോസ് അവരുടെ എക്‌സപീരിയന്‍സ് ഒക്കെ പറയുന്നുണ്ട്. പാപ്പുവിനെ വേദനിപ്പിക്കില്ലേ. എന്നെ വിട്ടേക്ക്. എന്റെ വാക്ക് ഞാന്‍ പാലിക്കുന്നുണ്ട്. നിങ്ങളും പാലിക്കുന്നത് ന്യായമല്ലേ, ഒന്ന് ചിന്തിച്ചുനോക്ക്. നിര്‍ത്തുക. ഞാന്‍ പറയുന്നതില്‍ അര്‍ഥമുണ്ട്. ഞാന്‍ മടങ്ങിത്തരാം.