Thursday, May 15, 2025
spot_imgspot_img
HomeCinemaCelebrity Newsപാറയുടെ പുറകില്‍ സാരി മറച്ച്‌ വസ്ത്രം മാറും; അന്ന് മൊബൈല്‍ ഫോണ്‍ ഇല്ലാത്തതു കൊണ്ട് രക്ഷപ്പെട്ടു-...

പാറയുടെ പുറകില്‍ സാരി മറച്ച്‌ വസ്ത്രം മാറും; അന്ന് മൊബൈല്‍ ഫോണ്‍ ഇല്ലാത്തതു കൊണ്ട് രക്ഷപ്പെട്ടു- ശാന്തി കൃഷ്ണ പറയുന്നു

മലയാള സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് ശാന്തികൃഷ്ണ. മമ്മൂട്ടിയുടേയും മോഹൻലാലിന്റെയും നായികയായി നിറഞ്ഞു നിന്നിരുന്ന താരംസിനിമയിൽ നിന്നും ഇടവേളയെടുത്തിരുന്നു. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിലൂടെയാണ് താരം അടുത്തിടെ തിരിച്ചെത്തിയിരുന്നു.ഇപ്പോഴിതാ തന്റെ തിരിച്ചുവരവിനെക്കുറിച്ചും സിനിമയിലുണ്ടായ മാറ്റത്തെക്കുറിച്ചും സംസാരിക്കുകയാണ് ശാന്തി കൃഷ്ണ.

”ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയിലൂടെയാണ് ഞാൻ തിരികെ വരുന്നത്. എന്റെ മക്കള്‍ കാരണമാണ് ഞാന്‍ അതില്‍ അഭിനയിച്ചത് തന്നെ. വിവാഹ മോചനം നടക്കുന്ന സമയമായിരുന്നു അത്. ഞാൻ അന്ന് വളരെ മോശം അവസ്ഥയിലൂടെയാണ് കടന്നു പോയ്‌ക്കൊണ്ടിരിക്കുന്നത്. പലപ്പോഴും ഇത്തരം പ്രതിസന്ധികളില്‍ നിന്നും എന്നെ കരകയറ്റിയത് സിനിമ തന്നെ ആണ്. ഞാനന്ന് അമേരിക്കയിലാണ്. സിനിമ തേടി വന്നു. മക്കള്‍ പിന്തുണച്ചു. അങ്ങനെ ഞാന്‍ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയില്‍ ഷീല ചാക്കോ ആയി.” എന്നാണ് ശാന്തി കൃഷ്ണ പറയുന്നത്

കൂടാതെ ആ സിനിമ ചെയ്യുമ്പോള്‍ ഞാന്‍ നേരിട്ടത് സാങ്കേതികവിദ്യയിലെ വ്യത്യാസങ്ങളേയാണെന്നാണ് ശാന്തി കൃഷ്ണ പറയുന്നുണ്ട്. ആദ്യം ദിവസം ഷൂട്ട് ചെയ്തത് അഹാനയും ഞാനുമൊന്നിച്ചുള്ള രംഗമായിരുന്നു. അഹാന കാരവനിൽ ഉണ്ടെന്നു പറഞ്ഞപ്പോള്‍ ഞാന്‍ ഇതെന്ത് സാധനം എന്ന മട്ടിലായിരുന്നു എന്നാണ് താരം പറയുന്നത്.

പണ്ടൊക്കെ ഇത്തരമൊരു സംവിധാനം ഇല്ലല്ലോ. അന്ന് കോസ്റ്റിയൂം ചെയ്ഞ്ച് ഉണ്ടെങ്കില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വീട്ടില്‍ പോയാണ് വസ്ത്രം മാറുക. കൂടാതെ സിനിമാ ഗാനങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ ചിലപ്പോള്‍ പാറയുടെ പുറകില്‍ സാരിയൊക്കെ മറച്ച് വസ്ത്രം മാറും. അന്നൊന്നും മൊബൈല്‍ ഫോണ്‍ ഇല്ലാത്തതു കൊണ്ട് രക്ഷപ്പെട്ടുവെന്നും ശാന്തി കൃഷ്ണ പറയുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments