തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിൽ വീണ്ടും എസ്എഫ്ഐ അതിക്രമം.ഭിന്നശേഷിക്കാരനായ വിദ്യാർഥിയെ എസ്എഫ്‌ഐ നേതാക്കൾ മർദിച്ചതായി പരാതി. രണ്ടാം വർഷ ഇസ്‌ലാമിക് ഹിസ്റ്ററി വിദ്യാർഥിയായ മുഹമ്മദ് അനസ് ആണ് പൊലീസിനും ഭിന്നശേഷി കമ്മീഷനും പരാതി നൽകിയത്.SFI Leaders in University College
ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയുടെ വൈകല്യമുള്ള കാലിൽ ചവിട്ടി പിടിച്ചശേഷം എസ്എഫ്ഐ ഭാരവാഹികൾ കമ്പി കൊണ്ട് അടിച്ചുവെന്നും ആരോപണം ഉയരുന്നുണ്ട്. കോളേജിലേക്ക് പോകാൻ കഴിയുന്നില്ലെന്ന് മർദനമേറ്റ വിദ്യാർത്ഥി അനസ് പറഞ്ഞു. അതേസമയം യൂണിയൻ റൂമിൽ വിളിച്ച് എസ്എഫ്ഐ ഭാരവാഹികൾ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു.