കോട്ടയം: കെഎസ്ആർടിസി ബസ്സിൽ സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ച പോലീസുകാരൻ അറസ്റ്റിൽ. ഇടുക്കി പെരുവന്താനം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ അജാസ് മോനാണ് അറസ്റ്റിലായത്.
സ്ത്രീയുടെ പരാതിയെ തുടർന്ന് കോട്ടയം പൊൻകുന്നം പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോട്ടയത്ത് നിന്നും ബസ്സിൽ യാത്ര ചെയ്ത സ്ത്രീയെ പൊലീസുകാരൻ കടന്നു പിടിച്ചതായാണ് പരാതി.sexual assault complaint by woman bus paassanger policeman arrested in kottayam
ശനിയാഴ്ച വൈകിട്ടാണ് സംഭവം. കോട്ടയത്തുനിന്ന് മുണ്ടക്കയത്തേക്ക് യാത്ര ചെയ്യുകയായിരുന്നയുവതിക്കാണ് ബസില്‍ ദുരനുഭവമുണ്ടായത്. ഒൻപതുമാസം പ്രായമുള്ള കുഞ്ഞുമായാണ് യുവതി ബസില്‍ കയറിയത്. യാത്രയ്ക്കിടെ യുവതി കുഞ്ഞിന് പാലുകൊടുത്തിരുന്നു. ഈ സമയത്താണ് അജാസ് മോൻ കടന്നുപിടിച്ചതെന്നാണ് യുവതിയുടെ പരാതി.
സംഭവത്തിന് പിന്നാലെ പൊൻകുന്നത്തുവെച്ച് യുവതി ബസില്‍നിന്നിറങ്ങി മറ്റൊരു ബസില്‍ കയറിയിരുന്നു. എന്നാല്‍, അജാസ് മോനും യുവതിയെ പിന്തുടര്‍ന്നെത്തി ഇതേ ബസില്‍ കയറി. ഇതോടെ യുവതി ഭര്‍ത്താവിനെയും ബന്ധുക്കളെയും വിവരമറിയിച്ചു. തുടര്‍ന്ന് ബസ് കാഞ്ഞിരപ്പള്ളിയില്‍ എത്തിയപ്പോള്‍ യുവതി ഇവിടെയിറങ്ങി. തൊട്ടുപിന്നാലെ പ്രതിയും ബസില്‍നിന്നിറങ്ങി. ഇതോടെ സ്ഥലത്തുണ്ടായിരുന്ന യുവതിയുടെ ബന്ധുക്കള്‍ പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.