കോട്ടയം: കോട്ടയത്ത് ഓട്ടമത്സരത്തിനിടെ കുഴഞ്ഞുവീണതിനെ തുടർന്ന് ചികിത്സയിലായിരുന്ന ഏഴാം ക്ലാസ് വിദ്യാർഥി മരിച്ചു. കോട്ടയം കരിപ്പൂത്തട്ട് ചേരിക്കല്‍ ലാല്‍ സി.ലൂയിസിൻ്റെ മകള്‍ ക്രിസ്റ്റല്‍ (12) ആണ് മരിച്ചത്. ആർപ്പൂക്കര സെൻ്റ് ഫിലോമിന ഗേള്‍സ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി ആയിരുന്നു.seventh standard girl fell unconscious while running competition at school die
സ്കൂളിലെ ഓട്ടമത്സരത്തില്‍ കഴിഞ്ഞ ദിവസം പങ്കെടുക്കുന്നതിനിടെ ആണ് ക്രിസ്റ്റല്‍ കുഴഞ്ഞുവീണത്. തുടർന്ന് കോട്ടയം മെഡിക്കല്‍ കോളജിലെ കുട്ടികളുടെ ആശുപത്രിയില്‍ വെൻ്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. കുട്ടിക്ക് ഹൃദയ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നതായി ഡോക്ടർമാർ പറഞ്ഞിരുന്നു.