Friday, November 8, 2024
spot_imgspot_img
HomeCrime Newsപാര്‍വതി എന്ന പേരില്‍ ഇന്‍സ്റ്റഗ്രാമില്‍, നാട്ടിൽ അറിയപ്പെടുന്നത് ഷംനത്ത് എന്നും : എംഡിഎംഎ ഉപയോഗിച്ചത് ഉറക്കം...

പാര്‍വതി എന്ന പേരില്‍ ഇന്‍സ്റ്റഗ്രാമില്‍, നാട്ടിൽ അറിയപ്പെടുന്നത് ഷംനത്ത് എന്നും : എംഡിഎംഎ ഉപയോഗിച്ചത് ഉറക്കം വരാതെയിരിക്കാനെന്ന് സീരിയൽ നടി; അന്വേഷണം ഊർജിതമാക്കി പൊലീസ്

കൊല്ലം : വിഷാദരോഗവും മറ്റും ഉള്ളതിനാല്‍ ഉറക്കം വരാതയിരിക്കാന്‍ മൂന്നു മാസമായി രാസലഹരി ഉപയോഗിക്കുന്നുണ്ട് എന്ന് എംഡിഎയുമായി പിടിയിലായ സീരിയൻ നടി. ചിറക്കര പഞ്ചായത്ത് ഒഴുകുപാറ കുഴിപ്പിൽ ശ്രീനന്ദനത്തിൽ ഷംനത്ത് (പാർവതി–36) ആണു കഴിഞ്ഞ ദിവസം പരവൂർ പൊലീസിന്റെ പിടിയിലായത്.Serial Actress Shamnath alias Parvathy Statment in MDMA Case

നടിക്ക് ലഹരി മരുന്ന് എത്തിച്ചു നല്‍കുന്ന ആരാണെന്ന പോലീസിന്റെ അന്വേഷണവും വ്യക്തതില്‍ എത്തിയിട്ടുണ്ട്.

കടയ്ക്കല്‍ സ്വദേശി വിനോദാണ് ലഹരിമരുന്ന് നല്‍കുന്നതെന്നാണ് നടിയുടെ മൊഴി.

ഇയാളെ പരിചയപ്പെടുത്തിയത് സീരിയല്‍ മേഖലയിലുള്ളവരാണെന്ന് സൂചന ലഭിച്ചതായും പരവൂര്‍ പൊലീസ് പറയുന്നു.

സിനിമ-സീരിയല്‍ രംഗത്തുള്ളവര്‍ക്ക് രാസലഹരി കൈമാറുന്ന സംഘമാണോ ഷംനത്തിനെയും വലയിലാക്കിയതെന്ന് പൊലീസ് അന്വേഷിക്കുന്നു. ഷംനത്തിന്റെ കിടപ്പു മുറിയിലെ മേശയില്‍നിന്ന് 1.4 ഗ്രാം എംഡിഎംഎ പൊലീസിന് ലഭിച്ചു.

പരവൂർ ഇൻസ്പെക്ടർ ഡി.ദീപുവിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണു ഷംനത്ത് പിടിയിലായത്. ഭർത്താവിനും മക്കള്‍ക്കുമൊപ്പം താമസിച്ചിരുന്ന വീട്ടിലാണു പൊലീസ് പരിശോധന നടത്തിയത്. വക്കം സ്വദേശിയാെണങ്കിലും ഒഴുകുപാറയിലാണ് താമസം. മലയാളം സീരിയലുകളില്‍ അഭിനയിക്കുന്ന ഷംനത്ത് ഇപ്പോള്‍ പാർവതി എന്ന പേരാണ് ഇന്‍സ്റ്റഗ്രാമില്‍ ഉള്‍പ്പെടെ നല്‍കിയിരിക്കുന്നത്.

 ഇന്നലെയാണ് കൊല്ലം ചിറക്കര ഒഴുകുപാറ ശ്രീനന്ദനത്തില്‍ പാര്‍വതി എന്ന ഷംനത്തിന്റെ വീട്ടില്‍ നിന്ന് 1.94 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. മൂന്ന് മാസമായി ലഹരി മരുന്ന് വാങ്ങാറുണ്ടെന്ന് ഷംനത്ത് സമ്മതിച്ചതായാണ് പൊലീസ് പറയുന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments