പത്തനംതിട്ട: മദ്യലഹരിയില്‍ സീരിയല്‍ നടി ഓടിച്ച കാര്‍ രണ്ടു വാഹനങ്ങളില്‍ ഇടിച്ച് അപകടം. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു കാറില്‍ ഇടിച്ച ശേഷം മറ്റൊരു മിനി ലോറിയില്‍ ഇടിക്കുകയായിരുന്നു.serial actress drunk driving make accident in pathanamthitta
വ്യാഴാഴ്ച വൈകീട്ട് 6ന് കുളനട ടിബി ജംഗ്ഷന് സമീപമുള്ള പെട്രോള്‍ പമ്പിനു മുന്‍പിലായിരുന്നു അപകടം നടന്നത്. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി രജിത (31) ഓടിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.
നടിയുടെ കാര്‍ ആദ്യം ഇടിച്ചത് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിലാണ്. അടൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന മിനി ലോറിയിലും പിന്നീട് കാറിടിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഇതിനെ തുടര്‍ന്ന് എംസി റോഡില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
അതേസമയം മദ്യപിച്ചാണു വാഹനം ഓടിച്ചതെന്നു വൈദ്യപരിശോധനയില്‍ തെളിഞ്ഞതോടെ നടിക്കെതിരെ പൊലീസ് കേസെടുത്തു. വാഹനത്തില്‍നിന്നു മദ്യക്കുപ്പി കണ്ടെടുത്തെന്നും പൊലീസ് പറഞ്ഞു.