തിരുവനന്തപുരം : പാറശ്ശാലയിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പാറശ്ശാല ചെറുവാരക്കോണം സ്വദേശികളായ സെൽവ്വരാജ് (45) പ്രിയ ലത (40) എന്നിവരെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.sellus family youtubers found dead in home
സെല്‍വരാജ് തൂങ്ങിയ നിലയിലും പ്രിയയുടെ മൃതദേഹം കട്ടിലില്‍ കിടക്കുന്ന നിലയിലുമായിരുന്നു കണ്ടെത്തിയത്.
പ്രിയ കൂടുതലും കുക്കറി വീഡിയോകളായിരുന്നു അപ്‌ലോഡ് ചെയ്തിരുന്നത്. അവസാനമിട്ട വീഡിയോയില്‍ ആത്മഹത്യ ചെയ്യാൻ പോകുന്നുവെന്നതിന്റെ സൂചന നല്‍കിയിരുന്നു പ്രിയ. വിട പറയുകയാണെൻ ജന്മം’ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിൽ ഇരുവരുടെയും ചിത്രങ്ങൾ മാത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
അതേസമയം പാട്ടുപാടി സന്തോഷത്തോടെ പോയവർ മരിച്ചതിന് പിന്നിലെന്താണെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
കുടുംബത്തിന് സാമ്ബത്തിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. കൂലിപ്പണിക്ക് പോയാണ് കുടുംബം കഴിഞ്ഞിരുന്നത്. മറ്റെന്തിലും പ്രശ്നമുള്ളതായി അയല്‍ക്കാർക്കൊന്നും അറിയില്ല. പഞ്ചായത്തില്‍ നിന്ന് ലഭിച്ച വീട്ടിലായിരുന്നു താമസം.
ഇന്നലെ രാവിലെ മുതല്‍ ഇരുവരെയും ഫോണില്‍ വിളിച്ചിട്ട് കിട്ടിയിരുന്നില്ല. കൊച്ചിയില്‍ ജോലി ചെയ്യുന്ന മകൻ ഇന്നലെ രാത്രി വീട്ടിലെത്തിയപ്പോള്‍ കതക് ചാരിയ നിലയിലായിരുന്നു. തുറന്നുനോക്കിയപ്പോഴാണ് മരണ വിവരം അറിയുന്നത്. മൃതദേഹങ്ങള്‍ കണ്ടയുടൻ തന്നെ അയല്‍വാസികളെ വിവരമറിയിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll Free Helpline Number: 1056, 0471-2552056)