Tuesday, July 8, 2025
spot_imgspot_img
HomeCinemaCelebrity Newsആദ്യ ഭാര്യ മരിച്ച് കഴിഞ്ഞാൽ അതിന്റെ വിഷമത്തിൽ കള്ളുംകുടിച്ച് ജീവിതം തുലക്കണോ? അതാണോ നിങ്ങൾ പറയുന്നത്….....

ആദ്യ ഭാര്യ മരിച്ച് കഴിഞ്ഞാൽ അതിന്റെ വിഷമത്തിൽ കള്ളുംകുടിച്ച് ജീവിതം തുലക്കണോ? അതാണോ നിങ്ങൾ പറയുന്നത്….. ഉല്ലാസ് പന്തളത്തിനെതിരായ സൈബർ ആക്ര മണത്തെ കുറിച്ച് സീക്രട്ട് ഏജന്റ്

കഴിഞ്ഞ ദിവസമാണ് മിമിക്രി താരവും നടനുമായ ഉല്ലാസ് പന്തളത്തിന്റെ രണ്ടാം വിവാഹം നടന്നത്. മലപ്പുറം അരീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റും അഭിഭാഷകയുമായ ദിവ്യ ആണ് വധു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്.secret agent abot ullas panthalam marriage

എന്നാൽ ജീവിതത്തിലെ സന്തോഷകരമായ ഒരു മുഹുർത്തമാണെങ്കിലും താരത്തിനെതിരെ വലിയ വിമർശനമാണ് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം ആളുകള്‍ അഴിച്ചുവിടുന്നത്.

ഒരു വർഷം മുമ്പായിരുന്നു താരത്തിന്റെ ആദ്യ ഭാര്യ മരണപ്പെടുന്നത്. ആദ്യ ഭാര്യ മരിച്ച് ഒരു കൊല്ലം കഴിഞ്ഞതും രണ്ടാമതും വിവാഹം കഴിച്ചതിനെയാണ് ചിലർ കടുത്ത ഭാഷയിലാണ് വിമർശിച്ചിരിക്കുന്നത്. അന്നും ഉല്ലാസിനെതിരെ കടുത്ത വിമർശനങ്ങൾ വന്നിരുന്നു. എന്നാൽ ഉല്ലാസിന്റെ ഭാഗത്ത് ഒരു തെറ്റുമില്ല എന്നായിരുന്നു നിഷയുടെ അച്ഛൻ പോലും പറഞ്ഞത്.

മകൾ ആത്മഹത്യയിലേക്ക് എത്തിയത് എന്നും പറഞ്ഞിരുന്നു. രണ്ടാം വിവാഹത്തിൽ ആശയുടെ പിതാവ് അടക്കം ഉല്ലാസിന് പിന്തുണയാണ് നൽകിയിരുന്നത്. ഇപ്പോഴിതാ ഈ വിഷയത്തിൽ ബിഗ് ബോസ് താരവും യൂട്യൂബറുമായ സീക്രട്ട് ഏജന്റ് എന്നറിയപ്പെടുന്ന സായ് കൃഷ്ണയുടെ പ്രതികരണവും വൈറലായി മാറുകയാണ്.

രണ്ടാമത് വിവാഹം കഴിച്ച ഉല്ലാസ് പന്തളത്തിനെ നാട്ടുകാർ പറയാനൊന്നും ബാക്കിയില്ല. ഇതെന്താണ് ആദ്യ ഭാര്യ മരിച്ച് കഴിഞ്ഞാൽ രണ്ടാമത് വിവാഹം കഴിക്കാൻ പാടില്ലേ, അതിന്റെ വിഷമത്തിൽ സങ്കടപ്പെട്ട് താടിയും നീട്ടി വളർത്തി, സങ്കടപ്പെട്ട്, കള്ളുംകുടിച്ച്, ജീവിതവും തുലച്ചും വീട്ടിൽ ഇരിക്കണമെന്നാണോ നിങ്ങൾ പറയുന്നത്’ എന്നാണ് സായി കൃഷ്ണ ചോദിക്കുന്നത്.

വീണ്ടും ഒരു കല്യാണം കഴിക്കണോ വേണ്ടയോ എന്നുള്ളത് ഉല്ലാസ് പന്തളത്തിന്റെ പേഴ്സണൽ ചോയ്സാണ്. അത് ഇപ്പൊ ആരാണെങ്കിലും അത് അവരുടെ തിരഞ്ഞെടുപ്പാണ്. അതിൽ മറ്റുള്ളവർക്ക് എന്ത് കാര്യം എന്നാണ്. ഈ വാർത്തയുമായി ബന്ധപ്പെട്ട കമന്റ് ബോക്സിൽ എന്തൊക്കെ കാര്യങ്ങളാണ് പറയുന്നത്. ആ ചേച്ചിക്ക് ആ ത്മഹത്യ ചെയ്യേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ. ദാ കണ്ടില്ലേ, അയാൾ പാഠം പഠിക്കുമെന്ന് വിചാരിച്ചു.

ഒരു കൊല്ലം കഴിഞ്ഞപ്പോൾ വീണ്ടും കല്യാണം കഴിച്ച് സുഖമായി ജീവിക്കാൻ പോകുന്നു, എന്നൊക്കെയാണ് കമന്റ് എന്ന് സായി കൃഷ്ണ പറയുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments