കണ്ണൂർ: പിണറായി സർക്കാരിന് എതിരെ രൂക്ഷവിമർശനം ഉന്നയിച്ച് സിപിഎം നേതാവ് ഇപി ജയരാജന്റെ ആത്മകഥ. കത്തിപ്പടരാൻ കട്ടൻ ചായയും പരിപ്പുവടയും എന്ന് പേരിട്ടിരിക്കുന്ന തന്റെ ആത്മകഥയിലാണ് ജയരാജൻ ഇക്കാര്യം വ്യക്തമാക്കുന്നത്.second Pinarayi government weak, party did not listen, EP Jayarajan
പോളിങ് ദിനത്തിൽ ഇടതുമുന്നണിയെ വെട്ടിലാക്കി കൊണ്ടാണ് മുൻ എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജന്റെ ആത്മകഥാ പുറത്ത് വന്നിരിക്കുന്നത്.
ജാവ്ദേക്കർ കൂട്ടിക്കാഴ്ച്ച വിവാദം ആക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ആത്മകഥയില്‍ ജയരാജൻ വ്യക്തമാക്കുന്നു. പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി സരിൻ അവസരവാദിയാണെന്നും ഇ പി ജയരാജൻ തുറന്നടിക്കുന്നു.
കണ്‍വീനർ സ്ഥാനത്തു നിന്ന് മാറ്റിയതില്‍ പ്രയാസമുണ്ടെന്നും പാർട്ടി തന്നെ മനസ്സിലാക്കിയില്ലെന്നുമടക്കം തുറന്നടിക്കുന്ന ജയരാജന്റെ ആത്മകഥയിലെ ഭാഗങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. എന്റെ നിലപാട് കേന്ദ്ര കമ്മിറ്റിയില്‍ വിശദീകരിച്ചു. കൂടിക്കാഴ്ച വ്യക്തിപരമായിരുന്നു. ഒന്നര വർഷത്തിന് ശേഷം അത് വിവാദമാക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ശോഭ സുരേന്ദ്രൻ പറഞ്ഞത് പച്ച കള്ളം. അവരെ കണ്ടത് ഒരു തവണ മാത്രമാണ്. അതും പൊതു സ്ഥലത്ത് വെച്ചാണ്.
അതേസമയം പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി സരിനെതിരെ കടുത്ത വിമർശനം ഇപി ഉന്നയിക്കുന്നു. സരിൻ അവസര വാദിയാണ്. സ്വതന്ത്രർ വയ്യാവേലി ആകുന്നത് ഓർക്കണം. ഇ എം എസ് തന്നെ ഇക്കാര്യം പറഞ്ഞു. അൻവറിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടിയാണ് ഇപിയുടെ വിമർശനം. രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വിശദമായ മറുപടി പറയുന്ന പുസ്തകം ഡിസി ബുക്ക്സ് ഇന്ന് രാവിലെ 10.30ന് പുറത്തിക്കും.
ഇഎംഎസ് നൊപ്പമുള്ള ഇപിയുടെ ചിത്രമാണ് കവർപേജ് ആയി നല്‍കിയിട്ടുള്ളത്. എന്നാല്‍ താൻ ഒന്നും അറിഞ്ഞിട്ടില്ലെന്നും ആത്മകഥ എഴുതി കൊണ്ടിരിക്കുകയാണെന്നുമാണ് ഇ.പി ജയരാജന്റെ പ്രതികരണം. തിരഞ്ഞെടുപ്പ് ദിവസം ഇത്തരം വാർത്ത സൃഷ്‌ടിക്കാൻ യുഡിഎഫുമായി ചേർന്ന് നടത്തിയ ഗൂഡാലോചനയാണെന്നും ഇ.പി ജയരാജൻ പ്രതികരിച്ചു. പ്രസാധകർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.