Saturday, December 7, 2024
spot_imgspot_imgspot_img
HomeNewsKerala Newsടൂറിസം സ്വപ്നങ്ങൾക്ക് കുതിപ്പേകാന്‍ ഒരു വിജയപ്പറക്കൽ; സീപ്ലെയിൻ ഫ്ലാഗ് ഓഫ് ചെയ്തു

ടൂറിസം സ്വപ്നങ്ങൾക്ക് കുതിപ്പേകാന്‍ ഒരു വിജയപ്പറക്കൽ; സീപ്ലെയിൻ ഫ്ലാഗ് ഓഫ് ചെയ്തു

കൊച്ചി: കേരളത്തിന്റെ ടൂറിസം സ്വപ്നങ്ങൾക്ക് കുതിപ്പേകുന്ന സീപ്ലെയിനിന്റെ ആദ്യ ‘പറക്കൽ’ മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി ശിവൻകുട്ടി, പി രാജീവ് എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.seaplane was flagged off

പത്ത് മിനിറ്റ് നേരം മന്ത്രിമാരുമായി ആകാശത്ത് പറന്ന ശേഷമായിരിക്കും വിമാനം ഇടുക്കിയിലേക്ക് യാത്ര തിരിക്കുക.

കൊച്ചിയിൽ നിന്നും കോഴിക്കോട് നിന്നുമൊക്കെ വളരെ എളുപ്പത്തിൽ യാത്ര ചെയ്യാൻ കഴിയുന്ന ഈ സ‌‌ർവീസ് വിനോദ സഞ്ചാരികളെ ആകർഷിക്കുമെന്നതിൽ സംശ‌യമില്ല. അതുകൊണ്ട് തന്നെ കേരളത്തിൻ്റെ വിനോദ സഞ്ചാര മേഖലയുടെ വളർച്ചയിൽ സീപ്ലെയിൻ വലിയ പങ്ക് വഹിക്കുമെന്നാണ് കണക്കുകൂട്ടല്‍. വിജയവാഡയിൽ നിന്നാണ് സീപ്ലെയ്ൻ കേരളത്തിലേക്ക് പുറപ്പെട്ടത്. ഞായറാഴ്ച ഉച്ചയോടെ സീപ്ലെയ്ൻ കൊച്ചിയിൽ എത്തിയിരുന്നു.

ഒരേസമയം 15 പേർക്കാണ് വിമാനത്തിൽ യാത്ര ചെയ്യാൻ സാധിക്കുന്നത്.കരയിലും വെള്ളത്തിലും ഒരേ പോലെ പറന്നിറങ്ങാനും ഉയരാനും ശേഷിയുള്ള ആംഫിബിയസ് എയ‍ർക്രാഫ്റ്റാണിത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments