Saturday, January 25, 2025
spot_imgspot_img
HomeCrime Newsസ്‌കൂള്‍ വിദ്യാര്‍ഥിനിയായ 13കാരിക്കു നേരേ ലൈംഗികാതിക്രമം ; വാന്‍ ഡ്രൈവര്‍ അറസ്റ്റിൽ

സ്‌കൂള്‍ വിദ്യാര്‍ഥിനിയായ 13കാരിക്കു നേരേ ലൈംഗികാതിക്രമം ; വാന്‍ ഡ്രൈവര്‍ അറസ്റ്റിൽ

ആലപ്പുഴയിൽ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ 13കാരിക്കു നേരേ ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയില്‍ വാൻ ഡ്രൈവർ അറസ്റ്റിൽ. വിദ്യാര്‍ഥികളെ കയറ്റുന്ന സ്വകാര്യ മിനിബസ് ഡ്രൈവറാണ് പ്രതി.

ചേര്‍ത്തല കുറുപ്പംകുളങ്ങര വൈശാഖത്തില്‍ അഖില്‍(30)നെയാണ് ചേര്‍ത്തല പൊലീസ് അറസ്റ്റുചെയ്തത്.

കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

സ്‌കൂള്‍ വാനില്‍ വരുന്ന വിദ്യാര്‍ഥിനിയെ നിരന്തരം പിന്തുടരുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും കടന്നു പിടിക്കുകയും ചെയ്‌തെന്നാണ് കേസ്.

കുട്ടി വീട്ടിൽ വിവരം അറിയിച്ചതിന് പിന്നാലെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.

അഖിൽ മറ്റ് കുട്ടികളെ ഉദ്രവിച്ചിട്ടുണ്ടോ എന്നതടക്കം അന്വേഷിക്കുമെന്ന് ചേർത്തല പൊലീസ് അറിയിച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments