Friday, April 25, 2025
spot_imgspot_img
HomeNewsInternationalഇസ്രയേലിന് എതിരെ കർശന നിലപാടുമായി സൗദി അറേബ്യ; ആയുധ കയറ്റുമതി നിർത്തി വെയ്ക്കാൻ ...

ഇസ്രയേലിന് എതിരെ കർശന നിലപാടുമായി സൗദി അറേബ്യ; ആയുധ കയറ്റുമതി നിർത്തി വെയ്ക്കാൻ സൗദി അറേബ്യ

റിയാദ്: ഇസ്രയേലിന് എതിരെ കർശന നിലപാടുമായി സൗദി അറേബ്യ. സൗദി പ്രധാനമന്ത്രി മുഹമ്മദ് ബിൻ സൽമാന്റെ നിർദ്ദേശം അനുസരിച്ച് ഇസ്രയേലിലേക്ക് ആയുധങ്ങൾ കയറ്റുമതി ചെയ്യുന്നത് നിർത്തി വെയ്ക്കാൻ വിവിധ രാജ്യങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു.

Saudi Arabia to stop arms exports

അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്നത് ഇസ്രയേൽ തുടരുകയാണെന്നും ഇസ്രയേൽ നടത്തുന്നത് സ്വയം പ്രതിരോധമാണെന്ന് കരുതാനാവില്ലെന്നും സൗദി വിദേശകാര്യമന്ത്രിയും പറഞ്ഞു. സ്വതന്ത്ര പലസ്തീൻ ആണ് ശാശ്വത പരിഹാരം എന്നും മുഹമ്മദ് ബിൻ സൽമാൻ അഭിപ്രായപെട്ടു. ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയ ഇസ്രയേലുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഉടനുണ്ടാവുമെന്ന് പറഞ്ഞു. ഹമാസ് തടവിലാക്കിയ 240 ബന്ദികളില്‍ ചിലരെ വിട്ടയക്കുന്നതിന് പകരമായിട്ടായിരിക്കും വെടിനിര്‍ത്തല്‍ അംഗീകരിക്കുക. അഞ്ച് ദിവസത്തെ വെടിനിര്‍ത്തലിന് പകരമായി 50 ബന്ദികളെ കൈമാറാന്‍ ഖത്തറിന്റെ മധ്യസ്ഥതയില്‍ ഉള്ള ചര്‍ച്ച പുരോഗമിക്കുന്നതായാണ് റിപ്പോര്‍ട്ടുകളുണ്ട്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം വിട്ടയക്കുന്ന ബന്ദികളില്‍ സൈനികരുണ്ടാവില്ല എന്നാൽ ഇസ്രയേലി ജയിലില്‍ കഴിയുന്ന 300 പലസ്തീനികളെയും മോചിപ്പിക്കുമെന്നും പറയുന്നു. ചില ബന്ദികളെ മോചിപ്പിക്കാനും യുദ്ധം താല്‍ക്കാലികമായി നിര്‍ത്താനുമുള്ള കരാര്‍ വളരെ ചെറിയ തടസങ്ങളില്‍ നില്‍ക്കുകയാണെന്നായിരുന്നു ഖത്തര്‍ പ്രധാനമന്ത്രി പറഞ്ഞത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments