റിയാദ്: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് സൗദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറിയും അറിയപ്പെടുന്ന പ്രവാസി സമൂഹിക പ്രവർത്തകനുമായ സത്താർ കായംകുളം (58) നിര്യാതനായി.sathar kayamkulam passed away
ബുധനാഴ്ച വൈകുന്നേരം 5.30 ഓടെയായിരുന്നു അന്ത്യം.
പക്ഷാഘാതം ബാധിച്ച് റിയാദിലെ ശുമൈസി കിങ് സഊദ് ആശുപത്രിയില്‍ കഴിഞ്ഞ മൂന്നര മാസമായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.
ഈ മാസം 18 ന് നാട്ടില്‍ കൊണ്ടുപോകാനുള്ള തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയായിരുന്നു. കായംകുളം എരുവ കൊല്ലന്റയ്യത്ത് പരേതരായ ജലാലുദ്ദീന്റെയും ആയിഷാകുഞ്ഞിന്റെയും മകനാണ്.
32 വര്‍ഷമായി റിയാദില്‍ പ്രവാസിയായിരുന്നു. അര്‍റിയാദ് ഹോള്‍ഡിങ് കമ്ബനിയില്‍ 27 വര്‍ഷമായി ജീവനക്കാരനാണ്. ഭാര്യ – റഹ്മത്ത് അബ്ദുല്‍ സത്താര്‍, മക്കള്‍ – നജ്മ അബ്ദുല്‍ സത്താര്‍ (ഐ.ടി എഞ്ചിനീയര്‍, ബംഗളുരു), നജ്‍ല അബ്ദുല്‍ സത്താര്‍ (പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി), നബീല്‍ മുഹമ്മദ് (അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി). സഹോദരൻ അബ്ദുല്‍ റഷീദ് റിയാദില്‍ ഉണ്ട്.