കഴിഞ്ഞ ദിവസമാണ് ബാല നാലാമതും വിവാഹിതനായത്. മുറപ്പെണ്ണ് കോകില ആണ് വധു. കുട്ടിക്കാലം മുതൽ ബാലയെ തനിക്ക് വളരെ ഇഷ്ടമായിരുന്നുവെന്ന് കോകില പറഞ്ഞിരുന്നു.
ഇപ്പോഴിതാ തന്നെ കല്യാണത്തിന് വിളിച്ചില്ല എന്നും ഇറക്കി വിട്ടെന്നും പറയുകയാണ് സന്തോഷ് വർക്കി. ബാലക്ക് ഒരു ബാഡ് ടൈം വന്നപ്പോൾ ഞാനെ കൂടെ ഉണ്ടായിരുന്നൊള്ളു എന്നിട്ടും എന്നെ വിളിച്ചില്ല.
കാരണം എന്താണെന്ന് എനിക്ക് അറിയില്ല. അത് എന്നെ വല്ലാതെ വേദനിപ്പിച്ചു. വൈകുനേരത്തെ ഫങ്ഷന് എത്തിയിരുന്നെങ്കിലും മീഡിയ പ്രവർത്തകരുടെ കളി കാരണം ഞാൻ തിരിച്ചു പോയെന്നും സന്തോഷ് വർക്കി പറഞ്ഞു.