ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാല്‍ ചിത്രം ആറാട്ട് സിനിമ റിലീസ് ചെയ്തതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായ പേരായിരുന്നു സന്തോഷ് വര്‍ക്കിയുടേത്. മോഹന്‍ലാലിന്റെ കടുത്ത ആരാധകനാണ് സന്തോഷ്. സിനിമ പുറത്ത് ഇറങ്ങിയതിന് ശേഷം ലാലേട്ടന്‍ ആറാടുകയാണ് എന്നുള്ള ഡയലോഗ് സോഷ്യല്‍ മീഡിയയില്‍ ട്രെന്റിങ് ആയിരുന്നു. santhosh varkey about aiswarya lekshmi
തന്റെ അഭിപ്രായവും സോഷ്യൽ മീഡിയ വഴി സന്തോഷ് വർക്കി പങ്കുവെക്കാറുണ്ട്. ഇതിനിടയില്‍ ചില നായികമാരെ പറ്റിയുള്ള വാര്‍ത്തകളുമായും സന്തോഷ് വര്‍ക്കി എത്തിയിരുന്നു.
ഇപ്പോഴിതാ പുതിയ സിനിമയായ ഹലോ മമ്മിയുടെ റിലീസിനെത്തിയ നടി ഐശ്വര്യ ലക്ഷ്മിയെക്കുറിച്ച് ആറാട്ടണ്ണൻ നടത്തിയ പരാമര്‍ശം ചർച്ചയാകുകയാണ്. ഐശ്വര്യ ലക്ഷ്മിയെ സിനിമയില്‍ ലിപ് ലോക്ക് ചെയ്യാന്‍ താല്‍പര്യമുണ്ട്. നേരത്തെ ഇന്‍സ്റ്റയില്‍ റീലില്‍ പറഞ്ഞിരുന്നു എന്നാണ് സന്തോഷ് വര്‍ക്കി മീഡിയയ്ക്ക് മുന്നിലെത്തി പറഞ്ഞത്. നിരവധി പേരാണ് കമന്റുകളുമായി എത്തിയത്.
”ഞാന്‍ ഒരു കഥാപാത്രമായിട്ട് വന്നു അണ്ണന്റെ ചെവിക്കല്ലിന് അടിക്കട്ടെ വേദനിക്കില്ലല്ലോ. റിയല്‍ അല്ലല്ലോ, കഥാപാത്രത്തിനു വേണ്ടി മരിക്കാനും പുള്ളി തയ്യാറാ, ഇവനിക്ക് മിക്കവാറും സിനിമ നടിമാര്‍ എല്ലാരും കൂടി കൊട്ടെഷന്‍ കൊടുക്കാന്‍ ചാന്‍സ് കാണുന്നുണ്ട്, പരസ്യമായി മീഡിയ ടെ മുന്നില്‍ വന്ന് ഒരു സ്ത്രീയെ ഇയാള്‍ വാക്കുകള്‍ കൊണ്ട് അപമാനിക്കുന്നു. ഇതിനെ ഒക്കെ എന്താ പറയേണ്ടത്” എ്ന്നിങ്ങനെയാണ് കമന്റുകള്‍.
അതേസമയം ഐശ്വര്യ ലക്ഷ്മിയെ സ്വയം പരിചയപ്പെടുന്ന ആറാട്ടണ്ണന്റെ വീഡിയോയും വൈറലാകുന്നുണ്ട്. ഐശ്വര്യ തിരിഞ്ഞപ്പോള്‍ സ്വയം പരിചയപ്പെടുത്തി കൊണ്ട് ഹസ്തദാനത്തിനായി കൈനീട്ടുകയാണ് സന്തോഷ് വര്‍ക്കി. എന്നാല്‍ ആളെ മനസിലായതും ഐശ്വര്യ ലക്ഷ്മി കൈ പിന്‍വലിച്ച് അവിടെ നിന്നും പോകുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. സംഭവം ഐശ്വര്യ അയാളെ അപമാനിച്ചതൊന്നുമല്ല.
സിനിമ തുടങ്ങുന്നതിന് മുൻപ് കണ്ടപ്പോൾ സന്തോഷ് വർക്കി കൈ നീട്ടുകയും ഐശ്വര്യ ലക്ഷ്മി ഷേക്ക് ഹാൻഡ് നൽകുകയും ചെയ്തതാണ്. ഇന്റർവെൽ സമയത്തും ഇയാളെത്തി. അപ്പോഴും മടി കൂടാതെ നടി ഷേക്ക് ഹാൻഡ് നൽകി. സിനിമ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ വീണ്ടും ചെന്നു. ഇത്തവണ ഐഷു മൈൻഡ് ചെയ്‌തില്ല.