Saturday, April 26, 2025
spot_imgspot_img
HomeCinemaദിലീപിനെ അടിച്ച് കൊല്ലണമെന്നും അവൻ ഒരുപാട് സ്ത്രീകളെ ദ്രോഹിച്ചു എന്നുമൊക്കെ പറയുന്നു, തന്റെ പേരിൽ പഴികേട്ട...

ദിലീപിനെ അടിച്ച് കൊല്ലണമെന്നും അവൻ ഒരുപാട് സ്ത്രീകളെ ദ്രോഹിച്ചു എന്നുമൊക്കെ പറയുന്നു, തന്റെ പേരിൽ പഴികേട്ട പെൺകുട്ടിയെ വിവാഹം കഴിക്കാൻ വേറെ ഏതെങ്കിലും സിനിമാക്കാരന് ധൈര്യമുണ്ടോ; ശാന്തിവിള ദിനേഷ് പറയുന്നു

മിമിക്രി വേദികളില്‍ നിന്ന് തൊണ്ണൂറുകളുടെ തുടക്കത്തില്‍, ഗോഡ് ഫാദര്‍മാരുടെ പിന്തുണയൊന്നുമില്ലാതെ മലയാള സിനിമയിലേക്ക് കയറിവന്ന, ഗോപാലകൃഷ്ണന്‍ എന്ന ആ മെലിഞ്ഞ ചെറുപ്പക്കാരനെ മലയാളികള്‍ക്ക് അങ്ങനെയൊന്നും മറക്കാനാവില്ല. കോമഡി വേദികളിൽ നിന്നും ജനപ്രിയ നായകനായുള്ള ദിലീപിന്റെ ഉയർച്ച സിനിമാ ലോകത്ത് ഇന്നും ചർച്ചയാകാറുണ്ട്.

ഇടയ്ക്ക് വിവാദങ്ങളിൽ താരം അകപ്പെട്ടെങ്കിലും ഇപ്പോഴും കൈ നിറയെ ചിത്രങ്ങളാണ് താരത്തിന്. മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവര്‍ക്കുള്ളത്.

2016 നവംബര്‍ 25 ന് ആയിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്നേ മാത്രമാണ് ഇവര്‍ വിവാഹിതരാകാന്‍ പോകുന്നു എന്ന വിവരം പുറത്തുവന്നത്.

ഇപ്പോഴും ദിലീപും കാവ്യയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് വളരെ മോശമായി പ്രതികരിക്കുന്നവരുണ്ട്. അത്തരത്തില്‍ സംവിധായകന്‍ ആര്‍ സുകുമാരന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ശാന്തിവിള ദിനേശ്.

ദിലീപിനോട് ശത്രുത കാണിച്ചവരൊക്കെ അദ്ദേഹത്തിന്റെ ഡേറ്റ് കിട്ടാത്തതിനാലാണെന്നാണ് യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിൽ ദിനേശ് പറയുന്നത്.

ഒരു സിനിമ ചെയ്യുന്നതിന് വേണ്ടി ആർ സുകുമാരൻ ദിലീപിന് അഡ്വാൻസ് തുക കൊടുത്തിരുന്നു. ഡേറ്റ് എന്നാണെന്ന് ദിലീപ് പറഞ്ഞില്ല. അതാണ് പുള്ളിയുടെ പ്രശ്‌നവും. നടി ആക്രമിക്കപ്പെട്ട കേസ് വന്നപ്പോൾ ദിലീപിനെതിരെ ചാനലിലും മറ്റും വന്നിരുന്ന് സംസാരിച്ച ഒട്ടുമിക്ക സംവിധായകരും ദിലീപ് ഡേറ്റ് കൊടുക്കാത്തവരാണ്. അങ്ങനെയാണ് പലരും ശത്രുക്കളായതെന്നാണ്’ ദിനേശ് പറയുന്നത്.

ഡേറ്റ് പറയാമെന്ന് പറഞ്ഞ് ദിലീപ് നീട്ടി കൊണ്ട് പോയെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. അവസാനം നീയെന്റെ പടത്തിൽ അഭിനയിക്കണ്ട, തന്ന തുക തിരിച്ച് തരാൻ ആവശ്യപ്പെട്ടു.

അങ്ങനെ ദിലീപ് ചെക്ക് കൊടുക്കുകയും ചെയ്തു. പലപ്പോഴും സിനിമയിൽ സംഭവിക്കുന്ന കാര്യമാണിത്. സത്യൻ അന്തിക്കാടും മോഹൻലാലും കുറേ കാലം സിനിമ ചെയ്യാതിരുന്നത് മോഹൻലാലിന്റെ ഡേറ്റിന്റെ പ്രശ്‌നം കൊണ്ടാണ്. ശേഷം സത്യൻ ജയറാമിനെ നായകനാക്കി വിജയ സിനിമകൾ എടുത്തു.

സത്യൻ അതൊരു പ്രശ്‌നമായി കണ്ടില്ല. പിന്നീട് രസതന്ത്രം പോലെയുള്ള ചിത്രങ്ങളിലേക്ക് മോഹൻലാൽ തന്നെ നായകനായി വരികയും ചെയ്തു. ശരിക്കും സിനിമയിൽ അങ്ങനെയേ ചെയ്യാൻ പാടുള്ളുവെന്നാണ്’, എന്നും ശാന്തിവിള ദിനേശ് പറയുന്നത്. ‘മോഹൻലാലിനെയും ദിലീപിനെയുമൊക്കെ ആരോ നിയന്ത്രിക്കുന്നുണ്ട്. സിനിമ ചെയ്യാമെന്ന് പറഞ്ഞ് നീട്ടുകയല്ലാതെ അതിൽ നിന്നും ഒഴിയുന്നില്ല. ദിലീപിനെ അദ്ദേഹത്തിന്റെ കൂടെ നിൽക്കുന്നവർ പറഞ്ഞ് തിരുത്തുന്നതാണ്. ഒടുവിൽ ഞങ്ങൾ പറ്റില്ലെന്ന് പറഞ്ഞതോടെയാണ് ദിലീപ് ചെക്ക് എഴുതി തന്നതെന്നാണ്’, സുകുമാരന്റെ ആരോപണം.

ദിലീപിനെ അടിച്ച് കൊല്ലണമെന്നും അവൻ ഒരുപാട് സ്ത്രീകളെ ദ്രോഹിച്ചു എന്നുമൊക്കെ അദ്ദേഹം പറയുന്നുണ്ട്. അങ്ങനെയെങ്കിൽ ദിലീപിനെതിരെയുള്ള തെളിവുകൾ പുറത്ത് വിടണമെന്നാണ് ദിനേശിന്റെ അഭിപ്രായം. മാത്രമല്ല മാനനഷ്ടത്തിനൊക്കെ ഒരു കേസ് കൊടുത്താൽ സുകുമാരൻ സാറിന്റെ കാര്യത്തിൽ തീരുമാനമാവുമെന്ന് ദിനേശ് ഓർമ്മപ്പെടുത്തുന്നു.

കാവ്യ മാധവനെ പറ്റിയും പറയുന്നുണ്ട്. ‘ആ കാവ്യ മാധവൻ നല്ല പെണ്ണായിരുന്നു. അവരെ അബുദാബിയിലേക്ക് കെട്ടിച്ച് വിട്ടതിന് ശേഷം അവിടെ പോയി ദിലീപ് അടിച്ചോണ്ട് പോന്നു’, എന്നാണ് അദ്ദേഹം പറയുന്നത്. യഥാർഥത്തിൽ അതാണോ നടന്നത്. ദിലീപിനോട് ഇഷ്ടമില്ലാത്ത ഒരുപാട് പേരുണ്ടാവും. പക്ഷേ ഞാൻ ചോദിക്കുന്നത് അതല്ല.
കാവ്യ ആദ്യം വിവാഹം കഴിച്ച് പോകുന്നു.

ആ വിവാഹത്തിൽ മഞ്ജു വാര്യരും മകൾ മീനാക്ഷിയും പങ്കെടുത്തിരുന്നു. പിന്നീട് കാവ്യയുടെ ജീവിതത്തിൽ എന്തോ പ്രശ്‌നങ്ങൾ സംഭവിക്കുന്നു. അവർ സന്തോഷത്തോടെ പിരിഞ്ഞിട്ട് കാവ്യ നാട്ടിലേക്ക് വരികയും ചെയ്തു. പക്ഷേ പലരും പ്രചരിപ്പിക്കുന്നത് ദിലീപും കാവ്യയും തമ്മിലുള്ള വഴിവിട്ട ബന്ധമാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നാണ്.

ദിലീപൊരു മാന്യനായത് കൊണ്ടാണ് തന്റെ പേരിൽ പഴിക്കേൾക്കേണ്ടി വന്ന പെൺകുട്ടിയെ ജീവിതത്തിലേക്ക് സ്വീകരിക്കുകയാണെന്ന് പറഞ്ഞ് ആ കുട്ടിയെ ഭാര്യയാക്കിയത്. വേറെ ഏതെങ്കിലും സിനിമാക്കാരന് ഇത്രയും ധൈര്യമുണ്ടോന്ന് ശാന്തിവിള ദിനേശ് ചോദിക്കുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments