ന്യൂഡൽഹി: സുപ്രീംകോടതിയുടെ 51-ാം ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നവംബർ 10ന് വിരമിച്ച ഒഴിവിലാണ് സഞ്ജീവ് ഖന്ന അധികാരമേറ്റടുത്തത്.Sanjeev Khanna was sworn in as the Chief Justice of the Supreme Court
രാഷ്‌ട്രപതി ഭവനിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. 2025 മെയ് 13 വരെയായാണ് സഞ്ജീവ് ഖന്നയുടെ കാലാവധി. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും, കേന്ദ്രമന്ത്രിമാരും സന്നിഹിതരായിരുന്നു.
2019ൽ ഹൈക്കോടതി ജഡ്ജിയായി നിയമിതനായ ഖന്ന ഡൽഹി മദ്യനയ കേസിൽ അരവിന്ദ് കെജ്‌രിവാളിന് ജാമ്യം നൽകിയതടക്കമുള്ള പല നിർണായ തീരുമാനങ്ങളും കൈക്കൊണ്ട ന്യായാധിപനാണ്. കള്ളപ്പണ നിരോധന നിയമം പകരമുള്ള കേസുകളിൽ അന്വേഷണം വൈകുന്നത് ജാമ്യം നൽകാൻ കാരണമാകുമെന്ന സുപ്രധാന നിരീക്ഷണവും ഖന്ന നടത്തിയിരുന്നു.