Friday, April 25, 2025
spot_imgspot_img
HomeCinemaവിവാഹം കഴിഞ്ഞുള്ള ആദ്യത്തെ രണ്ട് വര്‍ഷം നരക തുല്യമായിരുന്നു, ഈ ബന്ധം താനെടുത്ത തെറ്റായ തീരുമാനമാണോ...

വിവാഹം കഴിഞ്ഞുള്ള ആദ്യത്തെ രണ്ട് വര്‍ഷം നരക തുല്യമായിരുന്നു, ഈ ബന്ധം താനെടുത്ത തെറ്റായ തീരുമാനമാണോ എന്ന് വരെ ചിന്തിച്ചുപോയിട്ടുണ്ട് ; 14 വര്‍ഷത്തെ ദാമ്പത്യത്തെ കുറിച്ച് സംഗീത പറയുന്നു

ഗംഗോത്രി എന്ന മലയാള സിനിമയിലൂടെ അഭിനയം തുടങ്ങിയ നടിയാണ് സംഗീത. തുടര്‍ന്ന് സമ്മര്‍ ഇന്‍ ബത്‌ലഹേം, ദീപസ്തംഭം മഹാശ്ചര്യം, ഏഴുപുന്ന തരകന്‍, ശ്രദ്ധ, വര്‍ണക്കാഴ്ചകള്‍ തുടങ്ങി നിരവധി സിനിമകളില്‍ സംഗീത അഭിനയിച്ചു. നടനും ഗായകനുമായ കൃഷ് എന്ന വിജയ് ബാലകൃഷ്ണന്‍ ആണ് സംഗീതയുടെ ഭര്‍ത്താവ്.sangeetha about marriage

സിനിമാ കരിയറില്‍ വിജയിച്ച് നില്‍ക്കുന്നതിനിടെയായിരുന്നു താരത്തിന്റെ വിവാഹം. ഇപ്പോഴിതാ തങ്ങളുടെ പ്രണയവിവാഹത്തെ കുറിച്ച് സംഗീത പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ബിഹൈന്റ് വുഡ് തമിഴിനോടാണ് താരം മനസ് തുറന്നത്.

ഒരു അവാര്‍ഡ് ഷോയില്‍ വെച്ചാണ് താന്‍ കൃഷിനെ ആദ്യമായി കാണുന്നതെന്നും അപ്പോള്‍ തന്നെ തനിക്ക് ഇഷ്ടമായി എന്നും സംഗീത പറയുന്നു.

ലവ് അറ്റ് ഫസ്റ്റ് സൈറ്റായിരുന്നു. കണ്ടപ്പോള്‍ തന്നെ എനിക്ക് കൃഷിനെ ഇഷ്ടപ്പെട്ടു. പ്രണയം പ്രപ്പോസ് ചെയ്തതും ഞാന്‍ തന്നെയാണ്. ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് ഞാന്‍ പറഞ്ഞു.

പ്രണയത്തിലായി നാലാംമാസമായിരുന്നു എന്‍ഗേജ്‌മെന്റെന്നും എട്ടുമാസത്തിനുള്ളില്‍ വിവാഹം നടന്നുവെന്നും വിവാഹത്തിന് തങ്ങളുടെ രണ്ടാളുടെയും വീട്ടുകാരുടെ ഭാഗത്ത് നിന്ന് ആദ്യം എതിര്‍പ്പുണ്ടായിരുന്നുവെന്നും എന്നാല്‍ അതിനെയെല്ലാം തങ്ങള്‍ മറികടന്നുവെന്നും താരം പറയുന്നു.

വിവാഹം കഴിഞ്ഞുള്ള ആദ്യത്തെ രണ്ട് വര്‍ഷം നരകതുല്യമായിരുന്നു.സെലിബ്രിറ്റി ലൈഫ് പുറമെ നിന്ന് കാണുന്നത് പോലെയല്ലെന്നും രണ്ട് സെലിബ്രിറ്റികള്‍ തമ്മിലുള്ള വിവാഹം ഒരേ ഉറയില്‍ രണ്ട് കത്തി ഇടുന്നതിന് തുല്യമാണെന്നും തങ്ങള്‍ക്കിടയില്‍ ഈഗോയുണ്ടായിരുന്നുവെന്നും രണ്ട് വര്‍ഷം പൊരിഞ്ഞ അടിയായിരുന്നുവെന്നും അത് ഓര്‍ക്കാനേ വയ്യെന്നും തങ്ങള്‍ക്ക് പരസ്പരം നല്ലോണം അറിയാത്തതാണ് അടിക്ക് കാരണമായതെന്നും താരം പറയുന്നു.

ഞാനാണോ വലുത് നീയാണോ വലുത് എന്ന ഈഗോ എപ്പോഴും ഉണ്ടാവും. ആ രണ്ട് വര്‍ഷത്തെ അടിയും വഴക്കും ഇപ്പോഴും ഓര്‍ക്കാന്‍ വയ്യ. അതിന് പ്രധാന കാരണം, ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും പരസ്പരം അറിയില്ല എന്നതാണ്. എട്ട് മാസത്തെ പരിചയം മാത്രമേ ഞങ്ങള്‍ക്കുള്ളൂ. കൂടുതല്‍ അറിയാനും, അടുക്കാനും കുറച്ചുകൂടെ സമയം വേണമായിരുന്നു.

കണ്ട ഒറ്റ സെക്കന്റി ഇഷ്ടപ്പെട്ടു, പിന്നീട് കൃഷ് തന്നെയാണ് എന്റെ ജീവിതം എന്ന് തീരുമാനിക്കാന്‍ കാരണം എന്തായിരുന്നു എന്ന് ചോദിച്ചപ്പോഴും അതിന് സംഗീതയ്ക്ക് വ്യക്തമായ മറുപടി ഉണ്ടായിരുന്നു. അദ്ദേഹം ദൈവത്തെ ഭയക്കുന്നവനാണ്, അതുകൊണ്ട് തെറ്റ് ചെയ്യില്ല. തെറ്റ് ചെയ്താലും അത് തിരുത്താന്‍ തയ്യാറാവും. ദൈവത്തെ ഭയക്കാത്തവനെ ഒരിക്കലും നന്നാക്കാന്‍ കഴിയില്ല. അതാണ് എന്നെ ആകര്‍ഷിച്ചത്.

ആ രണ്ട് വര്‍ഷത്തിനുള്ളില്‍, ഈ ബന്ധം ഞാന്‍ എടുത്ത തെറ്റായ തീരുമാനമാണോ എന്ന് ചിന്തിച്ച് ഒരുപാട് സങ്കടപ്പെട്ടിട്ടുണ്ട്. പക്ഷെ കൃഷ് ആ അവസ്ഥയെ മറികടക്കാന്‍ എന്റെ കൂടെ നിന്നു. ഒരു ഘട്ടത്തില്‍ ഞാന്‍ തളര്‍ന്നു പോകുമ്പോള്‍, എന്നെ ഞാന്‍ മാറ്റിക്കോളാം.. ഇത് കടന്നു പോകും എന്നദ്ദേഹം പറഞ്ഞു. 14 വര്‍ഷത്തെ ദാമ്പത്യ ജീവിതം അത്ര വിജയമാവണമെങ്കില്‍ അതിന് കാരണം എന്റെ ഭര്‍ത്താവ് തന്നെയാണ് – സംഗീത പറഞ്ഞു

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments