Saturday, February 15, 2025
spot_imgspot_img
HomeNews'ആനയെയും മോഹൻലാലിനെയും കെ.മുരളീധരനെയും എത്ര കണ്ടാലും മടുക്കില്ല';മുരളീധരനെ പുകഴ്ത്തി സന്ദീപ് വാര്യര്‍

‘ആനയെയും മോഹൻലാലിനെയും കെ.മുരളീധരനെയും എത്ര കണ്ടാലും മടുക്കില്ല’;മുരളീധരനെ പുകഴ്ത്തി സന്ദീപ് വാര്യര്‍

പാലക്കാട്: കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് ശേഷം ഇതാദ്യമായി സന്ദീപ് വാര്യര്‍ കെ മുരളീധരൊപ്പം വേദി പങ്കിട്ടു. ശീകൃഷ്ണപുരത്തെ പരിപാടിയില്‍ മുരളീധരനെ സന്ദീപ് വാനോളം പുകഴ്ത്തി.Sandeep Warrier praised Muralidharan

മുരളീധരനെ മുരളിയേട്ടൻ എന്ന് അഭിസംബോധന ചെയ്തായിരുന്നു പ്രസംഗം.ഏറ്റവും ഇഷ്ടമുള്ള മുഖ്യമന്ത്രി കെ.കരുണാകരനാണ്.ആനയെയും മോഹൻലാലിനെയും കെ.മുരളീധരനെയും എത്ര കണ്ടാലും മലയാളിക്ക് മടുക്കില്ല.ഏറ്റവും ഇഷ്ടമുള്ള നേതാവാണ് അദ്ദേഹം.മുരളീധരന്‍ സഹോദരതുല്യനാണ്.

പഴയ പ്രത്യാശാസ്ത്രത്തിന്‍റെ  പേരിൽ മുരളീധരനെ വിമർശിച്ചിട്ടുണ്ട്..താൻ ഇപ്പോൾ കോൺഗ്രസുകാരനാണ്. മുരളിയേട്ടനും കോൺഗ്രസിനും ഒപ്പം ഇനി ഉണ്ടാകും..മാരാർജി ഭവനിൽ പോയി ചൂരലെടുത്ത് അടിച്ച് അവരെ നന്നാക്കാനില്ല. മുരളീധരന് പങ്കെടുക്കുന്ന പരിപാടിയിൽ വരാൻ താനാണ് അഭ്യർഥിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments