മലയാളികളുടെ പ്രിയനായികയാണ് ഇന്നും സംവൃത സുനില്‍. വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നിന്ന സംവൃത അഭിനയത്തിലേക്ക് തിരിച്ചുവരവ് നടത്തിയിരുന്നു. സിനിമയിൽ വളരെ സജീവമായിരുന്നപ്പോൾ തന്നെയാണ് താരം വിവാഹിതയാകുന്നത്.

ഇപ്പോൾ താരം പങ്കുവച്ച ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. “ആനിവേഴ്സറി 2023…”എന്ന അടികുറിപ്പോടെയാണ് തൻ്റെ പതിനൊന്നു വർഷത്തെ ദാമ്പത്യ ജീവിതത്തിൻ്റെ സന്തോഷം സംവൃത വിവാഹവാർഷിക ദിനത്തിൽ ഭർത്താവിന് ഒരുമിച്ചുള്ള ചിത്രത്തിലൂടെ പങ്കുവെച്ചത്.

2012ഇൽ അഖിൽ രാജുമായുളള സംവൃതയുടെ വിവാഹ ശേഷം. വിവാഹശേഷവും അഭിനയത്തിലേക്ക് സംവൃത മടങ്ങി വന്നിരുന്നു. ഇളയമകന്റെ ജനനത്തോടെയാണ് അഭിനയത്തിൽ നിന്നും പൂർണ്ണമായും വിട്ടുനിന്നത്. ഇപ്പോൾ തൻ്റെ കുടുംബത്തോടോപ്പം അമേരിക്കയിൽ ആണ് താരം.

മുൻനിര നായികയായിട്ടും സിനിമയിൽ നിന്ന് കോടികൾ സമ്പാദിയ്ക്കാമായിരുന്നിട്ടും സംവൃതാ അതെല്ലാം വേണ്ടന്നു വെച്ച് തൻ്റെ കുടുംബ ജീവിതത്തിനാണ് പ്രാധാന്യം നൽകിയിരുന്നത് . ഭർത്താവും മക്കളും ഒന്നിച്ചുള്ള ഒരു സന്തോഷകരമായ കുടുംബം ആണ് സിനിമയെകാൾ വലിയ സ്വപ്നം എന്ന് താരം പലവട്ടം പറഞ്ഞിരുന്നു.