Friday, April 25, 2025
spot_imgspot_img
HomeNewsKerala News'ഈ സദസ് ആരെ കബളിപ്പിക്കാൻ'; നവകേരള സദസിനെതിരെ സമസ്ത

‘ഈ സദസ് ആരെ കബളിപ്പിക്കാൻ’; നവകേരള സദസിനെതിരെ സമസ്ത

കോഴിക്കോട്: സർക്കാരിന്റെ നവകേരള സദസിനെതിരെ ആരോപണവുമായി സമസ്ത രം​ഗത്ത്. ഈ സദസ് ആരെ കബളിപ്പിക്കാൻ എന്ന തലകെട്ടിലാണ് സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തില്‍ രൂക്ഷവിമർശനങ്ങളുമായി എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Samasta against Navakerala Sadas

നിത്യ ചെലവിന് സംസ്ഥാനം ഞെരുങ്ങുമ്പോഴാണ് 100 കോടിയോളം രൂപ ചെലവിട്ട് സദസ്സ് നടത്തുന്നത്. വളരെ കുറച്ച് പേർക്ക് മാത്രമാണ് ക്ഷേമപെൻഷൻ കൊടുത്തിട്ടുള്ളത്. ഇത് ആളുകളുടെ കണ്ണിൽ പൊടിയിടാനാണെന്നും മുഖപത്രത്തിൽ പറയുന്നു.  എംഎൽഎമാർ പങ്കെടുക്കാത്ത സദസ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രചാരണ മാമാങ്കമെന്നും വിമർശനമുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള കൺകെട്ട് വിദ്യ എന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണിതെന്നും മുഖപ്രസം​ഗത്തിൽ പറയുന്നു. ഉമ്മൻചാണ്ടിയുടെ ജനസമ്പർക്ക പരിപാടിയെ ലേഖനത്തിൽ പ്രശംസിച്ചിട്ടുമുണ്ട്.

അതേസമയം, ‘ജനമനസറിയാൻ നവ കേരള സദസ്’ എന്ന ലേഖനവും അതേ പേജിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് എല്ലാ പത്രങ്ങൾക്കും സർക്കാർ നൽകിയതാണ്. വിമർശിക്കുന്നതിനോടൊപ്പം സർക്കാരിന്റെ ലേഖനവും സമസ്ത പത്രത്തിൽ നൽകിയിട്ടുണ്ട്.

നവ കേരള സദസ്സിന് ഇന്നാണ് തുടക്കം. കാസർകോട് മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളികെയിൽ വൈകിട്ട് 3.30 ന് സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. നാലു മണ്ഡലങ്ങളിൽ ഞായറാഴ്ചയാണ് മണ്ഡലം സദസ്സ് നടക്കുന്നത്. പരിപാടിയോടനുബന്ധിച്ച് ജില്ലയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്.

കാസർഗോഡ്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ എന്നീ മണ്ഡലങ്ങളിൽ ഞായറാഴ്ചയാണ് പര്യടനം. നവകേരള സദസ്സ് നടക്കുന്ന ദിവസം പ്രത്യേകം ക്ഷണിക്കപ്പെട്ട വ്യക്തികളുമായി രാവിലെ 9 മണിക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും കൂടിക്കാഴ്ച നടത്തും. തുടർന്നാണ് ജനങ്ങൾക്ക് മുന്നിലേക്ക് എത്തുന്നത്. ഓരോ മണ്ഡലങ്ങളിലും പരാതികൾ സ്വീകരിക്കാൻ പ്രത്യേകം സംവിധാനം ഉണ്ട്. സുരക്ഷ കണക്കിലെടുത്ത് സദസ്സ് നടക്കുന്ന മണ്ഡലങ്ങളിൽ പ്രത്യേകം പോലീസ് സേനയെയും വിന്യസിച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments