Tuesday, July 8, 2025
spot_imgspot_img
HomeNewsInternationalഅഭ്യുകങ്ങൾക്ക് വിരാമം: ശമ്പള വർധനവ് പ്രാബല്യത്തിൽ:"5.5 ശതമാനം ശമ്പള വര്‍ധനവ്; മലയാളികള്‍ നിരാശയിൽ."

അഭ്യുകങ്ങൾക്ക് വിരാമം: ശമ്പള വർധനവ് പ്രാബല്യത്തിൽ:”5.5 ശതമാനം ശമ്പള വര്‍ധനവ്; മലയാളികള്‍ നിരാശയിൽ.”

ലണ്ടൻ: നാഷണൽ ഹെൽത്ത് സർവീസ് പേ റിവ്യൂ പാനലിൽ നിന്നുള്ള ശുപാർശകൾ മന്ത്രിമാർ അംഗീകരിച്ചതിനെത്തുടർന്ന് യുകെയിലുടനീളമുള്ള നഴ്‌സുമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് ശമ്പള വർദ്ധനവ് പ്രാബല്യത്തിൽ വന്നു. ഏകീകൃത 5.5 ശതമാനം വേതന വർദ്ധനവ് 2024 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. കൂടാതെ, അധ്യാപകർ, സായുധ സേന, പോലീസ്, ജയിൽ ജീവനക്കാർ തുടങ്ങിയ വിഭാഗങ്ങൾക്കും വർദ്ധനവ് നൽകും.

ഇത് 9.4 ബില്യൺ പൗണ്ടിൻ്റെ അധിക സർക്കാർ ബാധ്യതയിൽ കലാശിക്കും. യുവ ഡോക്ടർമാർക്ക്, ശരാശരി മെഡിക്കൽ ജീവനക്കാരെ അപേക്ഷിച്ച് അവരുടെ ശമ്പളം നാലിരട്ടിയിലധികം വർദ്ധിപ്പിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്.ജൂനിയർ ഡോക്ടർമാർക്ക് 22% വരെ ശമ്പള വർദ്ധന പാക്കേജ് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ച 40 എൻഎച്ച്എസ് ആശുപത്രികൾ നിർമ്മിക്കാനുള്ള പദ്ധതിയും സാമ്പത്തിക കാരണങ്ങളാൽ ഉപേക്ഷിച്ചു.

ഭൂരിഭാഗം മലയാളികളും ജോലി ചെയ്യുന്ന നഴ്‌സിംഗ് മേഖലയിലെ ശമ്പള വർദ്ധനയിൽ മിക്ക മലയാളി നഴ്‌സുമാരും നിരാശരാണ്. പണപ്പെരുപ്പത്തിനും ജീവിതച്ചെലവുകൾക്കും അനുസൃതമല്ല ശമ്പള വർധനയെന്ന് ഭൂരിപക്ഷവും വിശ്വസിച്ചു. ജൂനിയർ ഡോക്ടർമാരുടെ ശമ്പളം വർധിപ്പിച്ച സർക്കാർ നഴ്സുമാർക്ക് ചിത്തമ്മയുടെ നയം.

നഴ്‌സുമാർ ആരോഗ്യ സംരക്ഷണത്തിന് അത്യന്താപേക്ഷിതമാണെന്നും എന്നാൽ അവരുടെ ശമ്പളം ഇത് പ്രതിഫലിപ്പിക്കുന്നില്ലെന്നും ആർസിഎൻ ജനറൽ സെക്രട്ടറിയും ചീഫ് എക്‌സിക്യൂട്ടീവുമായ പ്രൊഫസർ നിക്കോള റേഞ്ചർ പറഞ്ഞു. വരും ദിവസങ്ങളിൽ ശമ്പള വർധനയെ കുറിച്ച് തങ്ങളുടെ അംഗങ്ങളിൽ അഭിപ്രായ സർവേ നടത്തുമെന്ന് ആർസിഎൻ അറിയിച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments