Monday, March 17, 2025
spot_imgspot_img
HomeNewsവക്കഫ് ആക്ട് ഭേദഗതിയെ എതിർക്കുന്നവരെ ബാലറ്റിലൂടെ പരാജയപ്പെടുത്തണം; സജി മഞ്ഞക്കടമ്പിൽ

വക്കഫ് ആക്ട് ഭേദഗതിയെ എതിർക്കുന്നവരെ ബാലറ്റിലൂടെ പരാജയപ്പെടുത്തണം; സജി മഞ്ഞക്കടമ്പിൽ

കൊച്ചി: മുനമ്പം നിവാസികളായ ആളുകൾ പണം കൊടുത്ത് തീറാധരമായി വാങ്ങിയ ഭൂമിയിൽ നിന്നും താമസക്കാരെ ഇറക്കിവിടാമെന്ന് ആരെങ്കിലും വ്യാമോഹിക്കുന്നെങ്കിൽ നടപ്പാകില്ലെന്നും വക്കഫ് ആക്ട്‌ ഭേദഗതിയെ എതിർക്കുന്നവരെ ബാലറ്റിലൂടെ പരജയപ്പെടുത്താൻ ജനാധിപത്യ വിശ്വാസികൾ തയാറകണമെന്നും കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ.Saji manjakadampil said that those opposing the Waqf Act amendment should be defeated through the ballot

മുനമ്പം നിവാസികളുടെ വീടിനും സ്വത്തിനും സംരക്ഷണം നൽകുക, ഉടമസ്ഥർക്ക് റവന്യൂ രേഖകൾ നൽകുക, വക്കഫ് ഭേദഗതി നിയമത്തിനെതിരെ നിലപാടെടുത്ത കേരളത്തിലെ ഇന്ത്യ മുന്നണി (എൽ ഡി എഫ് – യുഡിഎഫ്) ഗൂഡ നീക്കം അവസാനിപ്പിക്കുക,എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് പാർട്ടിയുടെ നേതൃത്വത്തിൽ എറണകുളം കളക്ട്രേറ്റിന്‌ മുന്നിൽ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ധേഹം.

ജില്ലാ പ്രസിഡന്റ് ജോജോ പനക്കൽ അദ്ധ്യക്ഷത വഹിച്ചു. വർക്കിങ്ങ് ചെയർമാൻ ഡോ. ദിനേശ് കർത്ത മുഖ്യ പ്രസംഗം നടത്തി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments