Sunday, April 27, 2025
spot_imgspot_img
HomeNewsKerala Newsശബരിമല വിഷയത്തില്‍ ബിജെപി അവസരം മുതലെടുക്കും,സ്‌പോട്ട് ബുക്കിങ് വേണ്ടെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സിപിഎം ...

ശബരിമല വിഷയത്തില്‍ ബിജെപി അവസരം മുതലെടുക്കും,സ്‌പോട്ട് ബുക്കിങ് വേണ്ടെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സിപിഎം ജില്ല കമ്മിറ്റി;മണ്ഡലകാലം അട്ടിമറിക്കാന്‍ നീക്കമെന്ന് ആരോപണം, തീരുമാനം പിന്‍വലിച്ചേക്കും!

പത്തനംതിട്ട: സ്‌പോട്ട് ബുക്കിംഗ് വിവാദത്തില്‍ ശബരിമല വീണ്ടും ചര്‍ച്ചാവിഷയമാവുകയാണ്. സ്ത്രീപ്രവേശന വിധിയെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ പ്രതിസന്ധിപോലെ ഇതും വന്‍ സംഘര്‍ഷം സൃഷ്ടിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.Sabarimala is again a topic of discussion in the spot booking controversy

ഓണ്‍ലൈന്‍ ബുക്കിംഗ് മാത്രം മതിയെന്ന തീരുമാനം ഭക്തരെ ശബരിമലയില്‍ നിന്നും അകറ്റാനുള്ള ശ്രമമാണെന്ന പ്രചാരണം ബിജെപി ഉള്‍പ്പടെയുള്ളവര്‍ ഇതിനകം തന്നെ ഉയര്‍ത്തികഴിഞ്ഞു. മണ്ഡലകാലം അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ ശ്രമമായി പരിഷ്‌കാരം വ്യാഖ്യാനിക്കപ്പെട്ടാല്‍ പ്രതിപക്ഷവും രാഷ്ട്രീയമായി ഇടപെടും.

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് വേണ്ടെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സിപിഎം പത്തനംതിട്ട ജില്ല കമ്മിറ്റിയും രംഗത്തെത്തിയിട്ടുണ്ട്. തീരുമാനം പിന്‍വലിക്കണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ആവശ്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു.

ബിജെപി ഉള്‍പ്പെടെ അവസരം വീണ്ടും മുതലെടുക്കുമെന്ന് പാര്‍ട്ടി വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം പിന്‍വലിച്ചേക്കുമെന്നാണ് സൂചനകള്‍.

ശബരിമല ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂ മാത്രമാക്കാനുള്ള തീരുമാനത്തിനെതിരെ ബിജെപി നേരത്തെ തന്നെ രംഗത്തുവന്നിരുന്നു. ബുക്കിങ് ഇല്ലാതെ തന്നെ പ്രവേശിക്കുമെന്നും തടഞ്ഞാല്‍ ശബരിമലയില്‍ പ്രതിഷേധങ്ങള്‍ ഉണ്ടാകുമെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി. സ്‌പോട്ട് ബുക്കിംഗ് വഴി ദര്‍ശനം നടത്താന്‍ സര്‍ക്കാര്‍ അനുവദിച്ചില്ലെങ്കില്‍ തീര്‍ത്ഥാടകര്‍ക്കൊപ്പം തങ്ങളുണ്ടാകുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

അതേസമയം, സ്‌പോട്ട് ബുക്കിങ്ങ് അനുവദിക്കില്ലെന്ന ദേവസ്വം ബോര്‍ഡ് നിലപാട് ശബരിമലയെ വീണ്ടും സംഘര്‍ഷഭരിതമാക്കാനുള്ള ഇടത് സര്‍ക്കാരിന്റെ ആസൂത്രിത നീക്കമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍ വി ബാബു പ്രതികരിച്ചു. കഴിഞ്ഞ വര്‍ഷത്തേതുപോലെ ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് ദര്‍ശനം നടത്താനാവാതെ മടങ്ങിപ്പോകേണ്ട അവസ്ഥ ഇത്തവണയും ഉണ്ടാകും. ശക്തമായ പ്രക്ഷോഭ പരിപാടികളുമായി രംഗത്ത് വരുമെന്നും ആര്‍ വി ബാബു അറിയിച്ചു.

അതേസമയം ശബരിമലയിൽ സ്പോട്ട് ബുക്കിങ് ഒഴിവാക്കുന്നത് അപകടകരമായ സ്ഥിതിവിശേഷം സൃഷ്ടിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ്ങ് ഒഴിവാക്കിയതിനെതിരെ പ്രക്ഷോഭം നടത്താനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. സമരവേദിയായി ശബരിമലയെ മാറ്റുന്നത് ശരിയല്ല.

സ്‌പോട്ട് ബുക്കിംഗ് ആരംഭിക്കണമെന്നും ഓണ്‍ലൈന്‍ ബുക്കിംഗ് മാത്രമേ പാടുമെന്ന് പിടിവാശി ഉപേക്ഷിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.പ്രക്ഷോഭത്തിന്റെ ഭാഗമാക്കാനുള്ള നീക്കത്തിന് ഇല്ല എന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കുകയുണ്ടായി.

ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ് മാത്രം അനുവദിച്ചാല്‍ മതിയെന്ന് സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഒരു ദിവസം പരമാവധി 80,000 പേര്‍ക്ക് ശബരിമലയില്‍ ദര്‍ശന സൗകര്യം ഒരുക്കുമെന്നാണ് സര്‍ക്കാര്‍ നിലപാട്. അതേസമയം സ്‌പോട്ട് ബുക്കിങ് അനുവദിച്ചില്ലെങ്കില്‍ ശബരിമല വീണ്ടും സംഘര്‍ഷഭൂമിയായേക്കുമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പും നല്‍കിയിരുന്നു.

സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സമാനമായ പ്രതിസന്ധി സ്‌പോട്ട് ബുക്കിങ് വിവാദത്തിലും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാണിച്ചാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്. സ്‌പോട്ട് ബുക്കിങ് ഒഴിവാക്കി വെര്‍ച്വല്‍ ക്യൂ മാത്രമാക്കിയാല്‍ സംഘപരിവാര്‍ സംഘടനകള്‍ സമാനമായ സമരത്തിനൊരുങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

പമ്ബ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളില്‍ സ്‌പോട്ട് ബുക്കിങ് പോലെ സൗകര്യം ഒരുക്കിയില്ലെങ്കില്‍ പ്രതിഷേധത്തിന് കളമൊരുങ്ങുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഇത് കിട്ടിയതിന് പിന്നാലെയാണ് സിപിഎമ്മും വിഷയത്തില്‍ കടുംപിടിത്തത്തിനില്ലെന്ന് വ്യക്തമാക്കിയത്.

അതേസമയം ശബരിമലയില്‍ ദര്‍ശനത്തിന് ഇത്തവണ വെര്‍ച്വല്‍ ക്യൂ ബുക്കിങ് വഴി മാത്രം പ്രവേശനം അനുവദിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനത്തിനെതിരെ ആചാര സംരക്ഷണ സമിതിയും രംഗത്തെത്തിയിരുന്നു. ദേവസ്വം ബോര്‍ഡ് തീരുമാനം അംഗീകരിക്കില്ലെന്നും ശക്തമായ പ്രതിഷേധത്തിലേക്ക് പോകുമെന്നും ആചാര സംരക്ഷണ സമിതി സെക്രട്ടറി ജി പൃഥ്വിപാല്‍ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് എല്ലാ അയ്യപ്പ ഭക്ത പ്രതിനിധികളെയും ഉള്‍പ്പെടുത്തി പന്തളം കൊട്ടാരത്തിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങുമെന്നും ജി പൃഥ്വിപാല്‍ പറഞ്ഞു. ഏകപക്ഷീയമായി ദേവസ്വം ബോര്‍ഡ് ഇത്തരമൊരു തീരുമാനം എടുത്തത് അംഗീകരിക്കാനാകില്ലെന്നും ഇത് തികച്ചും അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ തവണത്തെ പ്രശ്നം പരിഹരിക്കുന്നതിന് പകരം പുതിയൊരു കാര്യം അടിച്ചേല്‍പ്പിക്കുകയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. പുതിയ തീരുമാനത്തിനെതിരെ എല്ലാ അയ്യപ്പ ഭക്ത സംഘടനകളെയും അണിനിരത്തി പ്രതിഷേധം ഉയര്‍ത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്..

എന്നാല്‍ ശബരിമലയില്‍ ഇത്തവണ വെര്‍ച്വല്‍ ക്യൂ മാത്രമേ ഉണ്ടാകൂവെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയത്. ഭക്തരുടെ സുരക്ഷ പ്രധാനമാണെന്നും വെര്‍ച്വല്‍ ക്യൂ സദുദ്ദേശത്തോടെ എടുത്ത തീരുമാനമാണെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു.

മാലയിട്ട് എത്തുന്ന ആര്‍ക്കും ദര്‍ശനം കിട്ടാതെ മടങ്ങേണ്ട സാഹചര്യം ഉണ്ടാകില്ല. അക്കാര്യം സര്‍ക്കാരുമായി ആലോചിച്ചു ഉറപ്പാകുമെന്നും അദ്ദേഹം വിശദീകരിച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments