Saturday, February 15, 2025
spot_imgspot_img
HomeNewsKerala Newsപാറക്കെട്ടിലിരുന്ന് യോഗ ചെയ്യുന്നതിനിടെ കൂറ്റൻ തിരമാലയിൽപെട്ടു; റഷ്യൻ നടി മരിച്ചു

പാറക്കെട്ടിലിരുന്ന് യോഗ ചെയ്യുന്നതിനിടെ കൂറ്റൻ തിരമാലയിൽപെട്ടു; റഷ്യൻ നടി മരിച്ചു

തായ്‌ലന്‍ഡ്: യോഗ ചെയ്യുന്നതിനിടെ റഷ്യന്‍ നടി കാമില ബെല്‍യാത്സ്‌കയയ്ക്ക് ദാരുണാന്ത്യം. തായ്ലന്‍ഡിലെ കോ സാമുയി ദ്വീപില്‍ യോഗ ചെയ്യുന്നതിനിടെ ആണ് നടി തിരമാലയില്‍പ്പെട്ടത്. കാമുകനൊപ്പം അവധിക്കാലം ആഘോഷിക്കാനായാണ് നടി ദ്വീപില്‍ എത്തിയത്.

കൂറ്റന്‍ തിരമാലയില്‍പ്പെട്ട് കടലില്‍ വീണ കാമിലയെ കൂടെയുണ്ടായിരുന്നയാള്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 15 മിനിറ്റിനുള്ളില്‍ രക്ഷാപ്രവര്‍ത്തകരെത്തി തിരച്ചില്‍ നടത്തിയെങ്കിലും പ്രതികൂല കാലാവസ്ഥ മൂലം കണ്ടെത്താനായില്ല.

പിന്നീട് നാല് കിലോമീറ്റര്‍ അകലെ നിന്ന് മൃതദേഹം കണ്ടെടുത്തു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments