മലയാള സിനിമയിലൂടെ കരിയര്‍ തുടങ്ങി പിന്നീട് തെന്നിന്ത്യയിലൊട്ടാകെ നിറസാന്നിധ്യമായി മാറിയ നടിയാണ് രോഹിണി. കക്ക എന്ന മലയാള ചിത്രത്തില്‍ നായികയായി അഭിനയിച്ച് കൊണ്ടാണ് രോഹിണി അഭിനയ രംഗത്തേക്ക് എത്തുന്നത്. rohini about casting couch
താരത്തിന്റെ അഭിനയ കഴിവുകൾ അംഗീകരിക്കപ്പെടുകയും അടുത്തിടെ താരത്തിന്റെ കലൈമാമണി അവാർഡ് നൽകുകയും ചെയ്തു. ഇപ്പോൾ താരം സിനിമയിൽ അനുഭവിച്ച കാസ്റ്റിങ് കൗച്ചിനെ കുറിച്ച് തുറന്നു പറഞ്ഞ വാക്കുകളാണ് വൈറലായി കൊണ്ടിരിക്കുന്നത്.

സിനിമയുടെ ഭാഗമായി കാസ്റ്റിങ് കൗച്ചുകള്‍ ഉണ്ടായിട്ടുണ്ടെന്ന് താരം പറയുന്നു. കാസ്റ്റിങ് കൗച്ച് താന്‍ നേരിട്ടിട്ടുണ്ടെന്നും താരം പറഞ്ഞു. എന്നാല്‍, കാസ്റ്റിങ് കൗച്ച് നടത്തിയവരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ താരം താല്പര്യപ്പെടുന്നില്ല എന്നും ഇത്രയും കാലം കഴിഞ്ഞ് അവരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ തനിക്ക് താല്‍പര്യമില്ല. എന്നാല്‍, കാസ്റ്റിങ് കൗച്ചിനെ കുറിച്ച് തുറന്നു പറയുകയും മീ ടു ആരോപണം ഉന്നയിക്കുകയും ചെയ്യുന്നവരെ താന്‍ സപ്പോര്‍ട്ട് ചെയ്യുന്നു എന്നും താരം വ്യക്തമാക്കുകയുണ്ടായി.

വളരെ ബോൾഡായി തന്നെയാണ് അക്കാലത്തും കാസ്റ്റിംഗ് കൗചിനെ നേരിട്ടത് എന്നും താരം ഇതിനോട് ചേർത്ത് പറയുന്നുണ്ട്.