Thursday, May 1, 2025
spot_imgspot_img
HomeNewsKerala Newsറോബിന്‍ ബസ് ഉടമ ബേബി ഗിരീഷ് അറസ്റ്റില്‍

റോബിന്‍ ബസ് ഉടമ ബേബി ഗിരീഷ് അറസ്റ്റില്‍

പാലാ: റോബിന്‍ ബസ് ഉടമ ബേബി ഗിരീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. 2012ല്‍ എറണാകുളത്ത് രജിസ്റ്റര്‍ ചെയ്ത ചെക്ക് കേസിലാണ് ഗിരീഷിനെ പോലീസ് അറസ്റ്റു ചെയ്തത്. robin bus owner girish arrested in a check case

എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച വാറണ്ടിന്‍മേല്‍ പാലാ പോലീസാണ് ഗിരീഷിനെ ഈരാറ്റുപേട്ടയിലെ വസതിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.

കേന്ദ്രത്തിന്റെ അന്തര്‍സംസ്ഥാന അനുമതിയോടെ പത്തനംതിട്ടയില്‍ നിന്നും കോയമ്പത്തൂരിലേക്ക് സര്‍വീസ് ആരംഭിച്ചതിനെ തുടര്‍ന്നാണ് റോബിന്‍ ബസും ഉടമയായ ഗിരീഷും ശ്രദ്ധ നേടിയത്.

പാലാ പോലീസ് അറസ്റ്റ് ചെയ്ത ഗിരീഷിനെ ഉടന്‍തന്നെ എറണാകുളത്തേക്കു കൊണ്ടുപോകുമെന്നാണ് സൂചന. ഒരാഴ്ച മുമ്പാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. ഈ വാറണ്ടിന്റെ കാലാവധി നാളെ അവസാനിരിക്കെ ഞായറാഴ്ച അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഗിരീഷിനൊപ്പം രണ്ട് ജാമ്യക്കാരും പോലീസിന്റെ കൂടെ പോയിട്ടുണ്ടെന്നും ജാമ്യം കിട്ടുമെന്നാണു പ്രതീക്ഷയെന്നും ഭാര്യ നിഷ പ്രതികരിച്ചു. അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാര്‍ മാന്യമായാണ് പെരുമാറിയതെന്നു പ്രതികരിച്ച ഭാര്യ അറസ്റ്റ് പകപോക്കലാണെന്നും ആരോപിച്ചു.

രണ്ടു ദിവസം മുമ്പ് പത്തനംതിട്ടയില്‍ നിന്ന് മോട്ടോര്‍ വാഹന വകുപ്പ് റോബിന്‍ ബസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കോണ്‍ട്രാക്ട് സര്‍വീസ് അനുമതിയുള്ള ബസ് സ്റ്റേജ് കാര്യേജായി എല്ലാ സ്റ്റോപ്പില്‍ നിന്നും ആളെ എടുത്തു സര്‍വീസ് നടത്താന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ്.

അതേ സമയം, കോടതിയിലും നിയമവ്യവസ്ഥയിലും വിശ്വാസമുണ്ടെന്നും നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും നിയമ പരിരക്ഷയോടെ തന്നെ ബസ് സര്‍വീസ് പുനരാരംഭിക്കുമെന്നും മുന്നോട്ടു വെച്ച കാല്‍ പിന്നോട്ടില്ലെന്നുമാണ് റോബിന്‍ ബസ് ഉടമ ഗിരീഷിന്റെ ഉറച്ച നിലപാട്

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments