ചെന്നൈ: റോബിൻ ബസിനെ തമിഴ്നാട് മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. പെര്‍മിറ്റ് ലംഘിച്ചെന്ന് കാണിച്ച് നടപടിയെടുത്തതായാണ് വിവരം.robin bus in custody
ഗാന്ധിപുരം സെൻട്രല്‍ ആര്‍.ടി.ഒ നേരിട്ടെത്തി ബസ് പിടിച്ചെടുക്കുകയായിരുന്നു.
ലംഘനം എന്തിനാണ് എന്ന് ആര്‍ടിഒ ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്ന് ബസുടമ ഗിരീഷ് പ്രതികരിച്ചു. ബസിന്റെ ഒറിജിനല്‍ രേഖകള്‍ പരിശോധിച്ച ശേഷം ബസ് ഗാന്ധിപുരം ആര്‍ടി ഓഫീലേക്കെത്തിക്കാൻ നിര്‍ദ്ദേശിക്കുകയായിരുന്നു എന്നും ബസ് ഉടമ പറഞ്ഞു.
സര്‍വീസ് നടത്തുന്നതിനിടയില്‍ കേരളത്തിലും തമിഴ്നാട്ടിലെയും വിവിധയിടങ്ങളില്‍ എംവിഡി റോബിനെ കഴിഞ്ഞ ദിവസം മുതല്‍ തടഞ്ഞുനിര്‍ത്തുകയും പിഴ ചുമത്തുകയും ചെയ്തിരുന്നു. പെര്‍മിറ്റ് ലംഘനം ചൂണ്ടികാട്ടി തൊടുപുഴ കരിങ്കുന്നത്ത് നടന്ന പരിശോധയിലും പിഴ ചുമത്തിയിരുന്നു. 7500 രൂപ പിഴയടക്കേണ്ട നിയമലംഘനമാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കിയിരുന്നു.
തൊടുപുഴയില്‍ നാളെയും പരിശോധനയുണ്ടാവുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
പതിവ് പരിശോധനകളുടെ ഭാഗമായാണ് റോബിൻ ബസില്‍ പരിശോധന നടത്തുന്നതെന്ന് ഉദ്യോഗസ്ഥര്‍ മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.