Saturday, January 25, 2025
spot_imgspot_img
HomeNewsKerala Newsവാതിൽ കത്തിച്ച് അകത്തുകയറി; കോട്ടയം പാമ്പാടിയിൽ പള്ളിയിൽ മോഷണം; നേർച്ചപ്പെട്ടിയിൽനിന്ന് പണം അപഹരിച്ചു

വാതിൽ കത്തിച്ച് അകത്തുകയറി; കോട്ടയം പാമ്പാടിയിൽ പള്ളിയിൽ മോഷണം; നേർച്ചപ്പെട്ടിയിൽനിന്ന് പണം അപഹരിച്ചു

കോട്ടയം: പാമ്പാടി സെന്‍റ് ജോൺസ് ഓർത്തഡോക്‌സ് ചെറിയപള്ളിയിൽ (ചെവിക്കുന്നേൽ പള്ളി) മോഷണം. വാതിലിന്‍റെ ഒരു ഭാഗം കത്തിച്ചു ദ്വാരമുണ്ടാക്കിയാണ് മോഷ്ടാവ് പള്ളിക്കുളിൽ കയറിയത്.robbery in kottayam pambady news

ശനിയാഴ്ച രാത്രി 11.30 നും 1.30 ഇടയിലാണ് മോഷണം നടന്നിരിക്കുന്നത് എന്ന് സിസിടിവി ക്യാമറ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്.

പാൻസും ഷർട്ടും ധരിച്ച മധ്യവയസ്ക്കനായ ഒരാൾ കവർച്ച ശ്രമം നടത്തുന്നത് സിസിടിവിയിൽ നിന്ന് വ്യക്തമാണ്.

ദേവാലയത്തിനുള്ളിലെ പ്രധാന ഭണ്ഡാരത്തിൻ്റെ താഴ് തകർത്ത് മോഷ്ടാവ് പണവും കവർന്നു.

ഏകദേശം 12000 രൂപയോളം മോഷണത്തിൽ നഷ്ടപ്പെട്ടിട്ടുണ്ട്. ഞായറാഴ്ച രാവിലെ കുര്‍ബാനയ്ക്ക് പള്ളി അധികൃതര്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടർന്ന് പള്ളി ഭരണ സമിതിയെയും പൊലീസിനെയും വിവരം അറിയിക്കുകയും ചെയ്തു.

അതേസമയം തീ കത്തിച്ച ശേഷം വെള്ളം ഒഴിച്ച് അണക്കാൻ ഉപയോഗിച്ചു എന്ന് കരുതുന്ന ബക്കറ്റ് അടക്കമുള്ള വസ്തുക്കളും സമീപം ഉണ്ട്.

പാമ്പാടി പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് സംഘം പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. പോലീസ് നായ പൊത്തൻപുറം കവല വരെ ഓടി വന്നു. മറ്റ് ശാസ്ത്രീയ തെളിവുകളും ശേഖരിക്കുന്നുണ്ട്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments