Wednesday, April 30, 2025
spot_imgspot_img
HomeNewsKerala Newsസംസ്ഥാന പാതയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; 20 പേര്‍ക്ക് പരിക്ക്‌, ലോറി പൂർണമായും തകർന്ന...

സംസ്ഥാന പാതയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; 20 പേര്‍ക്ക് പരിക്ക്‌, ലോറി പൂർണമായും തകർന്ന നിലയിൽ

മലപ്പുറം: കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ഇന്ന് രാവിലെ ഏഴ് മണിയോടെ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. കിന്‍ഫ്ര പാര്‍ക്കിന് സമീപമാണ് അപകടം നടന്നത്.

കോഴിക്കോട് ഭാഗത്ത് നിന്നും തൃശ്ശൂരിലേക്ക് പോകുന്ന സ്വകാര്യ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.അപകടത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു എന്നാണ് റിപ്പോർട്ട് . രണ്ട് വാഹനങ്ങൾക്കും കേടുപാടുകളുണ്ട്. ടിപ്പർ ലോറി പൂർണമായും തകർന്ന നിലയിലാണ്. ‌പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെയെല്ലാം ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിരുന്നു. ആര്‍ക്കും ​ഗുരുതരമായി പരിക്കുകളില്ലെന്നാണ് പോലീസും ആശുപത്രി അധികൃതരും അറിയിച്ചത് .

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments