നടൻ റിയാസ് ഖാന്റെയും നടി ഉമാ റിയാസ് ഖാന്റെയും മൂത്ത മകൻ ഷാരിഖ് ഹസ്സൻ വിവാഹിതനാകുന്നു. മരിയ ജെന്നിഫറാണ് വധു. വിവാഹം ഓഗസ്റ്റ് എട്ടിനാണ്. ഇരുവരും ഏറെനാളായി പ്രണയത്തിലായിരുന്നു.
വിവാഹ ഒരുക്കത്തിന്റെ വീഡിയോ റിയാസ് ഖാൻ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ചിട്ടുണ്ട്. ‘എല്ലാവരും അടിച്ച് കയറി വാ’ എന്ന് ഹിറ്റ് ഡയലോഗ് ഹെെലെെറ്റ് ചെയ്ത റാപ്പ് ഗാനത്തിന്റെ പശ്ചത്താലത്തില്‍ പങ്കുവച്ച ഹല്‍ദി വീഡിയോ സോഷ്യല്‍ മീഡിയയില്‍ വെെെറലാകുന്നുണ്ട്. ഡാൻസും പാട്ടുമായി ചടങ്ങ് ആഘോഷിക്കുന്ന കുടുംബത്തെ വീഡിയോയില്‍ കാണാം.