കൊച്ചി:ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമ മേഖലയിലെ നിരവധി സ്ത്രീകൾ ആണ് തങ്ങളുടെ പ്രശ്നങ്ങൾ പങ്കുവെച്ച് രംഗത്തുവന്നു കൊണ്ടിരിക്കുന്നത്.rini ann george opened up about bad incident
ഇപ്പോഴിതാ ലൈംഗിക താൽപര്യങ്ങൾക്ക് വഴങ്ങാത്തവരെ മാറ്റിനിർത്തി അവസരങ്ങൾ ഇല്ലാതാക്കുന്ന പ്രവണത സിനിമ- സീരിയൽ മേഖലയിലും ചാനൽ രംഗത്തും ഉണ്ടെന്ന് തുറന്നുകാട്ടുകയാണ് അവതാരകയായ റിനി ആൻ ജോർജ്ജ്.
ഒരു ചാനലിലെ ഒരു പ്രോഗ്രാം പ്രൊഡ്യൂസറിന്റെ ലൈംഗീക താല്പര്യങ്ങൾക്ക് താൻ വഴങ്ങാത്തതിന്റെ പേരിൽ ആ ചാനലിൽ നിന്ന് താൻ നിരോധനം നേരിടുന്നുണ്ടെന്നാണ് റിനി പറയുന്നത്. അവതാരക എന്ന നിലയിൽ പ്രകടമായി തന്നെ അവസരം നിഷേധിക്കപ്പെട്ടുവെന്നാണ് അവതാരകയായ റിനി പറയുന്നത്.
ചാനലിലെ പ്രോഗ്രാം പ്രൊഡ്യൂസർക്കും അയാൾ പറയുന്ന ചില ഉന്നതർക്കും വഴങ്ങണം എന്നതായിരുന്നു അയാളുടെ തിട്ടൂരമെന്നും താൻ തീർത്തും വിസമ്മതിച്ചതോടെ, എനിക്ക് വഴങ്ങിയിട്ട് നീ അങ്ങനെ ഫേമസ് ആയാൽ മതി എന്നാണ് അയാൾ തന്നോട് പറഞ്ഞതെന്നും സോഷ്യൽ മീഡിയ കുറിപ്പിൽ റിനി പറയുന്നു.
അതേസമയം ഇതിനെതിരെ പരാതികളുമായി താൻ ചാനൽ അധികാരികളെ സമീപിച്ചെങ്കിലും വെറുതെ ആവുകയായിരുന്നു എന്ന് യുവ അവതാരക കുറിയ്ക്കുന്നു.
റിനി ആൻ ജോർജ്ജിന്റെ കുറിപ്പിന്റെ പൂർണരൂപം.
ചിലത് പറയാനുണ്ട്…
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പുറകെ ഒരുപാട് സ്ത്രീകൾ അവരുടെ അനുഭവങ്ങൾ പങ്കുവെക്കുന്നതായി കണ്ടു…Adjust ചെയ്യാമോ എന്ന ചോദ്യത്തിന് കൃത്യം ആയി no പറഞ്ഞത് കൊണ്ട് തന്നെ സിനിമയിൽ നിന്നും, സീരിയലിൽ നിന്നും, anchoringൽ നിന്നും പല അവസരങ്ങൾ എനിക്കും നഷ്ടം ആയിട്ടുണ്ട്…
ഒരു ചാനലിലെ ഒരു പ്രോഗ്രാം പ്രൊഡ്യൂസർന്റെ ലൈംഗീക താല്പര്യങ്ങൾക്ക് വഴങ്ങാത്തതിന്റെ പേരിൽ ആ ചാനലിൽ നിന്ന് തന്നെ unofficial banning നേരിടുന്ന ഒരു അവതാരകയാണ് ഞാൻ.. അയാൾക്കും അയാൾ പറയുന്ന ചില ഉന്നതർക്കും വഴങ്ങണം എന്നതായിരുന്നു അയാളുടെ തിട്ടൂരം… ഞാൻ തീർത്തും വിസമ്മതിച്ചതോടെ, എനിക്ക് വഴങ്ങിയിട്ട് നീ അങ്ങനെ famous ആയാൽ മതി എന്നാണ് അയാൾ എന്നോട് പറഞ്ഞത്…