മോഡലിങിലൂടെ കരിയര്‍ ആരംഭിച്ച്, സൗന്ദര്യ മത്സരത്തിലൂടെ അഭിനയത്തിന്റെ വലിയ ലോകത്തിലേക്കും എത്തിയ നടിയാണ് റിമ കല്ലിങ്കല്‍. കുറച്ച് കാലത്തെ ഇടവേളയ്ക്ക് ശേഷം നീലവെളിച്ചം എന്ന സിനിമയിലൂടെയാണ് നടി റിമ കല്ലിങ്കല്‍ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. rima kalinkal in mali
ചിത്രത്തിലെ ഭാര്‍ഗവി എന്ന കഥാപാത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. നായികയായി അഭിനയിച്ചതിനൊപ്പം ആ സിനിമയുടെ നിര്‍മാതാവും റിമയായിരുന്നു.
ഋതു എന്ന ആദ്യ ചിത്രത്തില്‍ തുടങ്ങി, ഹസ്ബന്റ്‌സ് ഇന്‍ ഗോവ, നിദ്ര, 22 ഫീമെയില്‍ കോട്ടയം പോലുള്ള സിനിമകള്‍ എല്ലാം ഇമേജ് നോക്കാതെയാണ് റിമ ചെയ്യുന്നത്.

ഇതിനൊപ്പം തന്നെ നടിയ്ക്ക് നേരെ വിമർശനവും വന്നിരുന്നു. റിമയുടെ വസ്ത്രധാരണയാണ് പലരെയും വേറുപ്പിച്ചത്. എന്നാൽ ഇതിനുള്ള മറുപടിയായി തന്റെ ഓരോ ചിത്രം പങ്കുവെച്ചു താരം എത്തി. ഇപ്പോഴിതാ ഹൈലി ഗ്ലാമറസ്സ് ആയിട്ടുള്ള ബിക്കിനി ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് റിമ കല്ലിങ്കൽ.

ചുവന്ന ബിക്കിനി ധരിച്ച് കായകിങ് നടത്തുന്ന ചിത്രങ്ങളാണ് റിമ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിയ്ക്കുന്നത്. സുഹൃത്ത് ദിയാ ജോണിയ്‌ക്കൊപ്പമുള്ള മാലിദ്വീപ് യാത്രയ്ക്കിടയില്‍ എടുത്ത ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത് സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ വിഷ്ണു സന്തോഷാണ്.

ശോഭ വിശ്വനാഥ്, സാധിക വേണു ഗോപാല്‍, അര്‍ച്ചന കവി, റിമി ടോമി തുടങ്ങി നിരവധിപേര്‍ റിമയുടെ ഫോട്ടോയ്ക്ക് ലൈക്കും കമന്റുമായി എത്തിയിട്ടുണ്ട്.