തെന്നിന്ത്യൻ ഭാഷകളിൽ നിറഞ്ഞു നില്ക്കുന്ന നടിയാണ് രേവതി. അഭിനയ മികവ് കൊണ്ട് തന്നെ വിവിധ ഭാഷകളിൽ നിരവധി ആരാധക വൃദ്ധങ്ങളെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. മുന്‍നിര നായകന്മാരുടെയെല്ലാം ഒപ്പം അഭിനയിച്ചിട്ടുള്ള രേവതിയുടെ ആദ്യകാല ചിത്രങ്ങള്‍ ഇപ്പോഴും പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. revathy with her mahi
കഴിഞ്ഞ ദിവസമായിരുന്നു നടി രാധയുടെ മകളും അഭിനേത്രിയുമായ കാര്‍ത്തിക നായരുടെ വിവാഹം. ചടങ്ങില്‍ പങ്കെടുക്കാനായി തിരുവനന്തപുരത്തേയ്ക്ക് ഇന്ത്യന്‍ സിനിമയില്‍ എണ്‍പതുകളിലും തൊണ്ണൂറുകളിലും സജീവമായിരുന്ന താരങ്ങളെല്ലാം എത്തിയിരുന്നു.

അക്കൂട്ടത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് നടി രേവതിയുടെയും മകള്‍ മഹിയുടെ വീഡിയോയാണ്. വലിയ ആഡംബരങ്ങളൊന്നുമില്ലാതെ പതിവ് പോലെ ബോബ് ചെയ്ത മുടിയും സിംപിള്‍ സാരിയും ധരിച്ച് നിറ ചിരിയുമായാണ് രേവതി എത്തിയത്. ഒപ്പം രേവതിയുടെ കയ്യില്‍ തൂങ്ങി മകള്‍ മഹിയുമുണ്ടായിരുന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മകള്‍ക്കൊപ്പം ഒരു പൊതുപരിപാടിയില്‍ രേവതി പ്രത്യക്ഷപ്പെടുന്നത്. അമ്മയെപ്പോലെ തന്നെ സിംപിള്‍ ലുക്കിലാണ് മഹിയും എത്തിയത്. ചുവന്ന പട്ടുപാവടയും മുല്ലപ്പൂവും ചൂടി കേരള സ്‌റ്റൈലിലായിരുന്നു അമ്മയ്‌ക്കൊപ്പം മഹിയെത്തിയത്. സുഹാസിനി അടക്കമുള്ളവര്‍ക്കൊപ്പം നില്‍ക്കുന്ന മഹിയുടെ ചിത്രങ്ങളും കഴിഞ്ഞ ദിവസം വൈറലായിരുന്നു. രേവതിയുടെ എല്ലാമെല്ലാമാണ് മകള്‍ മഹി.

മഹി തന്റെ സ്വന്തം രക്തമാണെന്നും തനിക്ക് തന്നെ തിരിച്ച് തന്ന മുത്താണ് മകളെന്നുമാണ് മുമ്പൊരിക്കല്‍ മകളെ കുറിച്ച് സംസാരിച്ച് രേവതി പറഞ്ഞത്. ഐവിഎഫിലൂടെയാണ് രേവതിക്ക് മകള്‍ പിറന്നത്
‘കുട്ടികളെ ദത്തെടുക്കാൻ ഒരുപാട് ശ്രമിച്ചിരുന്നു. എന്നാൽ നവജാത ശിശുക്കളെ നൽകാൻ ആരും തയ്യാറാകില്ലെന്ന് വൈകിയാണ് അറിഞ്ഞത്. ‘അങ്ങനെ ഐവിഎഫ് ചികിത്സയെക്കുറിച്ച് ചിന്തിച്ചു.
മകളുടെ ജനനത്തെക്കുറിച്ച് അവൾ വലുതായതിനുശേഷം പറയാമെന്ന് കരുതി. ഈ പ്രായത്തിൽ കുഞ്ഞുണ്ടായാൽ കുട്ടി വലുതാകുമ്പോൾ പ്രയമായ അമ്മയെ അവൾ നോക്കുമോയെന്നും ഞാൻ സംശയിച്ചിരുന്നു. കുട്ടിയെ അധിക സമയം ടിവി കാണാൻ ഞാൻ അനുവദിക്കില്ല.’

‘എന്നോടൊപ്പം ചെടി നടാനും കുക്ക് ചെയ്യാനുമൊക്കെ കൂടെക്കൂട്ടും. എന്റെ അച്ഛനെ അവൾ ഡാഡി താത്ത എന്നാണ് വിളിക്കുന്നത്. സ്കൂളിൽ അവളുടെ അച്ഛനെക്കുറിച്ച് കുട്ടികൾ ചോദിക്കുമ്പോൾ എനിക്ക് ഡാഡി താത്തയുണ്ടല്ലോ എന്നവൾ മറുപടി പറയും. ഒറ്റയ്ക്ക് കുട്ടിയെ വളർത്തുന്നതിന്റെ ബുദ്ധിമുട്ട് ശരിക്കും അനുഭവിക്കുന്നുണ്ട്.’
‘അവളെക്കുറിച്ചുള്ള നിർണായക തീരുമാനങ്ങൾ എടുക്കുമ്പോൾ ഇത് തുറന്ന് സംസാരിക്കാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിലെന്ന് തോന്നിപ്പോകാറുണ്ട്. മക്കളെ കഴിയുന്നിടത്തോളം സ്നേഹിക്കുക വാരിപ്പുണരുക. അവർ വലുതായെന്ന് കരുതി മാറ്റി നിർത്തരുത്.’
‘അതേസമയം നിങ്ങൾക്ക് മാത്രമായി ചെലവഴിക്കാനും സമയം കണ്ടെത്തണം’, എന്നാണ് ഒരിക്കൽ മകൾ പിറന്നതിനെ കുറിച്ച് സംസാരിച്ച് രേവതി പറഞ്ഞത്.