മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരം ആയിരുന്നു കൊല്ലം സുധി. സുധിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിൽ നിന്നും സുധിയുടെ കുടുംബവും ആരാധകരും സഹപ്രവർത്തകരും ഇതുവരെയും മോചിതരായിട്ടില്ല.renu sudhi in bridal look
സുധിയുടെ മരണ ശേഷം സുധിയുടെ ഭാര്യ രേണുവിനെ പലരും വിമര്‍ശിച്ചിരുന്നു. ഇന്‍സ്റ്റയില്‍ വീഡിയോ പോസ്റ്റ് ചെയ്യുന്നതിനും ചിരിക്കുന്നതിനും അങ്ങനെ എല്ലാത്തിനും കുറ്റം കണ്ടെത്തിയവര്‍ തന്നെ ഏറെ വിഷമിപ്പിച്ചിരുന്നുവെന്ന് പലപ്പോഴായി രേണു തുറന്നു പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ നവവധുവായി ഒരുങ്ങിനിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കുകയാണ് രേണു. ബ്രൈഡൽ ലുക്കിലുള്ള രേണുവിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.
ഗോള്‍ഡണ്‍ നിറത്തിലുള്ള സാരിയും ചുവന്ന നിറത്തിലുള്ള ബ്ലൗസും കഴുത്തും കയ്യും നിറയെ ആഭരണങ്ങളും അണിഞ്ഞ് മുല്ലപ്പൂവും ചൂടി ഹിന്ദു ബ്രൈഡ് ലുക്കിലാണ് പുതിയ ഫോട്ടോയില്‍ രേണു പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആദ്യമായാണ് നവവധു ലുക്കില്‍ ഒരുങ്ങിയ രേണുവിനെ പ്രേക്ഷകർ കാണുന്നത്.
അതേസമയം ഫോട്ടോ പ്രത്യക്ഷപ്പെട്ടതോടെ രേണു വീണ്ടും വിവാഹിതയാകാൻ പോവുകയാണോ എന്നുള്ള സംശയമാണ് ആരാധകർക്ക് ആദ്യം വന്നത്. എന്നാല്‍ സംഭവം അതല്ല രേണുവിന്റെ സുഹൃത്തായ മേക്കപ്പ് ആർട്ടിസ്റ്റും മോഡലുമായ സുജ അഖിലേഷിന്റെ സ്ഥാപനത്തിന്റെ പ്രമോഷന്റെ ഭാഗമായി ഒരു ഫോട്ടോഷൂട്ടിന് വേണ്ടിയാണ് രേണു ഹിന്ദു ബ്രൈഡല്‍ ലുക്കില്‍ ഒരുങ്ങിയത്. സുജ അഖിലേഷ് തന്നെയാണ് സാരി ഡ്രേപ്പ് ചെയ്ത് മേക്കപ്പ് ചെയ്ത് രേണുവിനെ നവവധു ലുക്കിലേക്ക് മാറ്റിയത്.