Saturday, April 26, 2025
spot_imgspot_img
HomeCinemaസുധി ചേട്ടന്റെ മരണ ശേഷം ഒരു പൊട്ടു വച്ചാലോ, നല്ല ഡ്രസ്സ് ധരിച്ചാലോ, വിമര്‍ശിക്കുന്നവരാണ് ചുറ്റിലും…...

സുധി ചേട്ടന്റെ മരണ ശേഷം ഒരു പൊട്ടു വച്ചാലോ, നല്ല ഡ്രസ്സ് ധരിച്ചാലോ, വിമര്‍ശിക്കുന്നവരാണ് ചുറ്റിലും… തലേന്ന് രാത്രി വരെ എനിക്കൊപ്പം കിടുന്നറങ്ങിയ ആളെ ജീവനില്ലാതെ കാണാൻ കഴിയാത്ത എന്റെ മാനസികാവസ്ഥ ആരും മനസ്സിലാക്കിയില്ല- രേണു സുധി പറയുന്നു

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരം ആയിരുന്നു കൊല്ലം സുധി. സുധിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിൽ നിന്നും സുധിയുടെ കുടുംബവും ആരാധകരും സഹപ്രവർത്തകരും ഇതുവരെയും മോചിതരായിട്ടില്ല.renu sudhi about life

സുധിയുടെ മരണ ശേഷം സുധിയുടെ ഭാര്യ രേണുവിനെ പലരും വിമര്‍ശിച്ചിരുന്നു. ഇന്‍സ്റ്റയില്‍ വീഡിയോ പോസ്റ്റ് ചെയ്യുന്നതിനും ചിരിക്കുന്നതിനും അങ്ങനെ എല്ലാത്തിനും കുറ്റം കണ്ടെത്തിയവര്‍ തന്നെ ഏറെ വിഷമിപ്പിച്ചിരുന്നുവെന്ന് തുറ ന്ന് പറയുകയാണ് രേണു.

ജോഷ് ടോക്കിലൂടെയാണ് താന്‍ അനുഭവിച്ച മാനസികാവസ്ഥയെ പറ്റി രേണു വ്യക്തമാക്കുന്നത്.

ഞാൻ നേഴ്‌സിങ്ങ് പഠിക്കുന്നതിനിടെയാണ് സുധി ചേട്ടനെ ഇഷ്ട്ടപ്പെടുന്നത്. കുറെ നാളുകളായി സുധി ചേട്ടന്റെ ഫാന്‍ ആയിരുന്നു ഞാന്‍. ഒരിക്കല്‍ അദ്ദേഹത്തെ കാണാന്‍ പോയപ്പോള്‍ മകന്‍ കിച്ചുവും കൂടെ ഉണ്ടായിരുന്നു.

അങ്ങനെ അവരെ തനിക്കിഷ്ടമായി. മുന്‍പ് തന്റെ വിവാഹം കഴിഞ്ഞതാണെന്നും, ഭാര്യ ഉപേക്ഷിച്ചു പോയി എന്നും, ഒരു കുഞ്ഞുണ്ട് എന്നും സുധി ചേട്ടന്‍ മുന്‍പ് തന്നെ പറഞ്ഞിരുന്നു. കണ്ടതിന് ശേഷം എനിക്കിഷ്ടപ്പെട്ടു. സുധിച്ചേട്ടനെക്കാള്‍ മകന്‍ കിച്ചുവിനാണ് എന്നെ ഇഷ്ടപ്പെട്ടത്.

എനിക്ക് ഈ അമ്മയെ ഇഷ്ട്ടപ്പെട്ടുവെന്നും ഈ അമ്മ മതിയെന്നും എന്ന് കിച്ചൂട്ടന്‍ പറഞ്ഞതിന് ശേഷമാണ് സുധിച്ചേട്ടന്‍, അവന്റെ അമ്മയായി വരാമോ എന്ന് എന്നോട് ചോദിച്ചത്. അങ്ങനെ തങ്ങള്‍ രജിസ്റ്റര്‍ വിവാഹം ചെയ്തു.

ആറാം ക്ലാസിൽ പഠിക്കുകയായിരുന്നു അന്ന് കിച്ചൂട്ടൻ. വിവാഹ ശേഷം കുറേക്കാലം ഞങ്ങൾ കൊല്ലത്തുള്ള സുധിച്ചേട്ടന്റെ വീട്ടിലായിരുന്നു. രണ്ടാമത്തെ കുഞ്ഞ് ജനിച്ചതിന് ശേഷമാണ് എന്റെ വീട്ടിലേക്ക് താമസം മാറിയത്.

ആ കാലത്ത് കൊറോണയും വന്നു. സാമ്പത്തികമായും മാനസികമായും ഒരുപാട് ബുദ്ധിമുട്ടിയ കാലമായിരുന്നു അത്. ആ കഷ്ടപ്പാട് എല്ലാം മാറി, ജീവിതം ഒന്ന് പച്ച പിടിച്ചുവരുമ്പോഴാണ് വിധി എന്നോട് ക്രൂരമായി പെരുമാറിയത്..

സുധിച്ചേട്ടന്റെ മരണ വിവരം അറിഞ്ഞപ്പോൾ മിന്നൽ പോലെ എന്തോ ആയിരുന്നു എന്റെയുള്ളിൽ. എന്താണ് സംഭവിക്കുന്നത് എന്നറിയാത്ത അവസ്ഥ. ചേതനയറ്റ ശരീരം വീട്ടിൽ എത്തിയപ്പോൾ എനിക്ക് കാണേണ്ട എന്ന് പറഞ്ഞ് ഞാൻ അകത്തേക്ക് ഓടി. അതിനെ പലരും വിമർശിച്ചു.

പക്ഷെ തലേന്ന് രാത്രി വരെ എനിക്കൊപ്പം കിടുന്നറങ്ങിയ ആളെ ജീവനില്ലാതെ കാണാൻ കഴിയാത്ത എന്റെ മാനസികാവസ്ഥ ആരും മനസ്സിലാക്കിയില്ല.

അതിന് ശേഷം ഞാൻ പൊട്ടു വച്ചാലോ, നല്ല ഡ്രസ്സ് ധരിച്ചാലോ, റീൽസ് ഇട്ടാലോ എല്ലാം വിമർശിക്കുന്നവരാണ് ചുറ്റിലും. കണ്ണീരും കൈയ്യുമായി എന്നെ കാണാൻ ആഗ്രഹിച്ചവർക്ക് അത് കാണാൻ സാധിക്കുന്നില്ല.

എന്റെ സുധിച്ചേട്ടന് ഞാൻ എന്നും ചിരിച്ച മുഖത്തോടെ, പൊട്ട് വച്ച് നടക്കുന്നതൊക്കെയാണ് ഇഷ്ടം. അതുപോലെ മാത്രമേ ഞാൻ മുന്നോട്ടു പോകൂ. നിങ്ങളുടെ എല്ലാം കണ്ണിലാണ് സുധിച്ചേട്ടൻ മരിച്ചത്. എന്നെയെും മക്കളെയും സംബന്ധിച്ച് ഇപ്പോഴും അദ്ദേഹം ഞങ്ങളുടെ കൂടെയുണ്ട്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments