ഉറക്കം നമ്മുടെ ആരോഗ്യത്തിന് ഏറ്റവും ആവശ്യമായ ഒരു ഘടകമാണ്. ഉറക്കമില്ലായ്മ പല ആരോഗ്യ പ്രശ്‌നങ്ങളും സൃഷ്ടിക്കും. നല്ല ഉറക്കം ലഭിച്ചാല്‍ ആ ദിവസം ഉന്മേഷത്തോടെ ഇരിക്കാന്‍ കഴിയൂ. ഉറക്കം നഷ്ടപ്പെട്ടാല്‍ പല തരത്തിലുളള രോഗങ്ങള്‍ക്കും സാധ്യതയുമുണ്ട്.remedies for sleepless nights

ഉറക്കമില്ലായ്മയിലേക്ക് നയിക്കുന്നതില്‍ പ്രധാന കാരണങ്ങളിലൊന്ന് ഉത്കണ്ഠയാണ്. അതുപോലെ തന്നെ മറ്റ് മാനസിക പ്രശ്‌നങ്ങളും ഉറക്ക കുറവിന് കാരണമാകും. ഇപ്പോഴത്തെ ജീവിത ശൈലികൊണ്ടും ഉറക്കം നഷ്ടപ്പെടാം
ഉറക്കമില്ലായ്മ നീക്കുവാനുള്ള പ്രകൃതിദത്ത വഴികൾ
ഉറങ്ങുന്നതിന് മുൻപായി ചൂടുവെള്ളത്തിൽ ഒരു ചെറിയ കുളി കുളിക്കുന്നത് നല്ല ഉറക്കം ലഭിക്കുവാൻ സഹായിക്കുന്നു. ഇനി അടുത്ത തവണ ഉറക്കം ലഭിക്കാതെ വന്നാൽ ഉടൻ ചൂടുവെള്ളത്തിൽ ഒരു കുളി പാസ്സാക്കി നോക്കു. ഫലം ചെയ്യുമോ എന്ന് അറിയാം.
1. ചൂടുവെള്ളത്തിൽ കുളിക്കുക
2. എസ്സൻഷ്യൽ ഓയിലുകൾ ഉപയോഗിക്കുക
ഇതിനായി വേണ്ടത്
1-2 തുള്ളി ലാവണ്ടർ, ചാമോമൈൽ, അല്ലെങ്കിൽ ഓറഞ്ച് എന്നിവയുടെ എസ്സൻഷ്യൽ ഓയിൽ ആവി പിടിക്കുന്ന ഡിഫ്യൂസർ വെള്ളം നിങ്ങൾ ചെയ്യേണ്ടത് ഡിഫ്യൂസറിൽ വെള്ളം നിറച്ച് അതിലേക്ക് 1-2 തുള്ളി എസ്സൻഷ്യൽ ഓയിൽ ചേർക്കുക. ശേഷം ഡിഫ്യൂസർ ഓൺ ആക്കി അതിന്റെ ഗന്ധം ശ്വസിക്കുക. ഇത് എല്ലാദിവസവും രാത്രി കിടക്കുന്നതിന് മുൻപായി ചെയ്യുക. ഇത് എങ്ങിനെ പ്രയോജനപ്പെടും എന്ന് സംശയിക്കേണ്ട. ഇത്തരം എസ്സൻഷ്യൽ ഓയിൽ ഉപയോഗിച്ചുള്ള അരോമ തെറാപ്പി നിങ്ങളുടെ ശരീര പേശികളെയും മനസ്സിനെയും അയവ് വരുത്തി, ഉറക്കത്തിലേക്ക് ശരീരത്തെയും മനസ്സിനെയും നയിക്കുന്നു.

വ്യായാമം
ഭാരം നിയന്ത്രിക്കുന്നതിനേക്കാൾ ഗുണങ്ങൾ കൃത്യമായി വ്യായാമം ചെയ്യുന്നതിലൂടെ ലഭിക്കുന്നു. കൃത്യമായ വ്യായാമം മാനസിക സമ്മർദ്ദം അകറ്റുകയും അതുവഴി ഉറക്കം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
നീല വെളിച്ചം ഒഴിവാക്കുക
എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും (ടിവി, മൊബൈൽ ഫോൺ, ലാപ്ടോപ്) ഒരുതരം നീല തരംഗ വെളിച്ചം പുറപ്പെടുവിക്കുന്നുണ്ട്. ഉറങ്ങുന്നതിന് മുൻപായി നീല വെളിച്ചം കാണുന്നത് ഉറക്കത്തെ നിയന്ത്രിക്കുന്ന മെലാറ്റോണിൻ എന്ന ഹോർമോണെ തടയുന്നു. ഇതുമൂലം നാഡീവ്യൂഹത്തിൽ ഉണർച്ച ഉണ്ടാവുകയും, തൻമൂലം ഉറക്കത്തെ ബാധിക്കുകയും ചെയ്യുന്നു. അതിനാൽ, ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപെങ്കിലും ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നത് നിർത്തുകയാണെങ്കിൽ സുഖനിദ്ര എളുപ്പത്തിൽ ലഭിക്കും.
ശരിയായ ഭക്ഷണക്രമം പിന്തുടരുക
പാൽ ഉൽപ്പന്നങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, മത്സ്യം മുതലായവ സ്ഥിരമായി കഴിക്കുന്നത് ഉറക്കം നല്ലരീതിയിൽ ലഭിക്കുന്നതിന് സഹായിക്കുന്നു. ഉറങ്ങുന്നതിന് മുൻപായി വലിയ അളവിൽ ഭക്ഷണം കഴിക്കുന്നത് ഉറക്കത്തെ സാരമായി ബാധിക്കാൻ ഇടവരുത്തും.

കിടക്കുന്നതിന് കൃത്യസമയം വയ്ക്കുക
ഉറങ്ങുന്നതിന് കൃത്യമായ സമയവും രീതികളും പിന്തുടരുന്നത് ഉറക്കമില്ലായ്മ പരിഹരിക്കുവാൻ സഹായിക്കുന്നു. ഉറങ്ങുന്നതിന് മുൻപായി ശരീരത്തിൽ സുഖകരമായ മസാജ് ലഭിക്കുന്നത്, ചൂടുവെള്ളത്തിൽ കുളിക്കുന്നത്, ശാന്തവും ഇരുണ്ടതുമായ അന്തരീക്ഷം എന്നിങ്ങനെ ചില കാര്യങ്ങൾ ഉറക്കം ലഭിക്കുന്നതിന് നിങ്ങളെ സഹായിക്കുന്നു. കൂടാതെ, എല്ലാ രാത്രികളിലും ഒരു കൃത്യ സമയത്ത് ഉറങ്ങുന്നതും സുഖനിദ്രയ്ക്ക് വളരെയേറെ ഗുണകരമാണ്. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ ഉറക്കത്തിലേക്ക് വഴുതിപ്പോകാൻ നിങ്ങൾക്ക് സാധിക്കും.