വിശാഖപട്ടണം: ഏകദിന ലോകകപ്പ് ഫെെനലില്‍ ഇന്ത്യ ജയിച്ചാല്‍ വിശാഖപട്ടണത്തെ ബീച്ചിലൂടെ നഗ്നയായി ഓടുമെന്നു തെലുങ്ക് നടി രേഖ ഭോജ്. Rekha Boj says she will run naked if India Wins World Cup
തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്നാണ് അവർ ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനം നടത്തിയത്. സ്ട്രീക്കിംഗ് എന്നാൽ നിയന്ത്രണാതീതമായ സന്തോഷത്തോടെ നഗ്നനായി ഓടുക എന്നാണ് അർത്ഥമാക്കുന്നത്.
മുമ്പ് ഫുട്ബോൾ കപ്പ് നേടിയപ്പോൾ ചില രാജ്യങ്ങളുടെ ആരാധകർ ഇത് ചെയ്തിട്ടുണ്ട്.
പ്രഖ്യാപനത്തിനു പിന്നാലെ നിരവധി വിമർശനങ്ങളാണു നടിക്കുനേരെ ഉയർന്നത്. ശ്രദ്ധ പിടിച്ചുപറ്റാനുള്ള നടിയുടെ ശ്രമമാണിതെന്നായിരുന്നു ചിലരുടെ വിമർശനം.
വിമർശനം കടുത്തതോടെ നടി തന്നെ വിശദീകരണവുമായി രംഗത്തെത്തി. ഇന്ത്യൻ ടീമിനോടുള്ള സ്നേഹവും ആരാധനയും പ്രകടിപ്പിക്കാനാണു ശ്രമിച്ചതെന്നായിരുന്നു നടിയുടെ വിശദീകരണം.