മലയാള സിനിമയിലെ ശ്രദ്ധേയ താരങ്ങളിൽ ഒരാളാണ് റിമ കല്ലിങ്കല്‍. റിയാലിറ്റി ഷോയിലൂടെയാണ് റിമ സിനിമയിലേക്ക് എത്തുന്നത്. ഉടൻ തന്നെ തന്റേതായ ഒരിടം കണ്ടെത്തിയ റിമ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം നേടിയിട്ടുണ്ട്. ഇതിനകം മുപ്പതോളം സിനിമകളിൽ റിമ അഭിനയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ സുഹൃത്തിനൊപ്പമുള്ള മാലിദ്വീപ് യാത്രയ്ക്കിടെ പകർത്തിയ നടി റിമ കല്ലിങ്കലിന്റെ ബീച്ച് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.

താരത്തിന്റെ സുഹൃത്ത് ദിയ ജോണാണ് ഇൻസ്റ്റഗ്രാം പേജിലൂടെ ചിത്രങ്ങൾ പങ്കുവച്ചത്.

‘‘നിങ്ങൾ എപ്പോഴെങ്കിലും സുഹൃത്തുമായി ഹാങ്ഔട്ട് ചെയ്ത് ചിരിച്ച് ഉല്ലസിച്ചിട്ടുണ്ടോ? നിങ്ങളുടെ ജീവിത പ്രശ്‌നങ്ങളെല്ലാം പൂർണമായും മറക്കും വിധം ആ നിമിഷം വഴിതെറ്റുകയും ചെയ്തിട്ടുണ്ടോ? ആ നിമിഷങ്ങളിലാണ് ഞാൻ ജീവിക്കുന്നത്.’’–ചിത്രങ്ങൾക്കൊപ്പം ദിയ കുറിച്ചു.