തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരത്ത് പട്ടാപ്പകല്‍ വീട്ടിനുള്ളില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം. രണ്ട് അക്രമികള്‍ പെണ്‍കുട്ടിയുടെ വായില്‍ തുണി തിരുകി കയറ്റി കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
ഇന്നലെ ഉച്ചയ്ക്കാണ് സംഭവം നടന്നത്.
സംഭവത്തില്‍ പ്രദേശത്ത് കേബിള്‍ ജോലി ചെയ്യുന്ന കൊല്ലം സ്വദേശികളായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഈ പ്രദേശത്ത് കുറച്ച് കാലമായി പ്രതികള്‍ ജോലി ചെയ്യുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. പരാതിക്കാരിയായ പെണ്‍കുട്ടിയുടെ വീട്ടിലും ഇവർ കേബിള്‍ ജോലിക്കെത്തിയിരുന്നു. പെണ്‍കുട്ടി ഒറ്റക്കായിരുന്ന സമയം മനസിലാക്കിയാണ് ഇവർ വീടിനുള്ളില്‍ അതിക്രമിച്ച് കയറിയത്. ആക്രമിക്കളെ തള്ളിമാറ്റി പെണ്‍കുട്ടി പുറത്തേക്ക് ഓടിയപ്പോഴാണ് സംഭവം നാട്ടുകാർ അറിഞ്ഞത്.
വൈകുന്നേരത്തോടെ കൊല്ലം സ്വദേശികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മംഗലാപുരം പൊലീസ് സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.